കല്‍പ്പറ്റ: ഇക്കുറി സിവില്‍ സര്‍വീസ് ഫലം വന്നപ്പോള്‍ കേരളത്തിന് ഇത് അഭിമാനിക്കാവുന്ന നേട്ടം. 410 റാങ്ക് നേടിയ ശ്രീധന്യ സുരേഷ്(26) സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടം നേടുന്ന ആദ്യ ആദിവാസി യുവതിയായി. കുറിച്യ വിഭാഗത്തില്‍ പെട്ട ശ്രീ ധന്യയ്ക്ക് രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കിയത്. കുറിച്യ വിഭാഗത്തില്‍ പെട്ട് ആളാണ് ശ്രീധന്യ.
കൂലിപ്പണിക്കാരായ അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവില്‍ സര്‍വീസിന് അയക്കാനുള്ള പണം ഉണ്ടായിരുന്നില്ല. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങള്‍ക്കില്ലായിരുന്നു എന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയ 40000 രൂപയുമായാണ് ശ്രീധന്യ ഡല്‍ഹിയിലെത്തിയത്.
മുന്‍ വര്‍ഷങ്ങളിലെ സിവില്‍ സര്‍വീസ് നിയമനരീതിയനുസരിച്ച് പട്ടിക വിഭാഗത്തിലെ 410-ാം റാങ്കിന് ഐഎഎസ് ലഭിക്കാനാണ് സാധ്യത. അങ്ങനെ എങ്കില്‍ വയനാട്ടിലെ ആദ്യത്തെ ഐഎഎസുകാരിയാകും ്രശീധന്യ. ഗവര്‍ണര്‍ പി സദാശിവം ട്വിറ്ററിലൂടെ ശ്രീധന്യയ്ക്ക് പ്രത്യേക അഭിനന്ദനം നല്‍കിട്ടുണ്ട്. ഈ നേട്ടം ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏറെ കുട്ടികള്‍ക്കു പ്രചോദനമാകുമെന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റിസള്‍ട്ട് വന്നതിനു ശേഷം ശ്രീധന്യ പറഞ്ഞു.
Content Highlights: first tribal women got civil service in kerala