പ്രയാര്‍ ആര്‍.വി.എസ്.എം.എച്ച്.എസ്. എസിലെ വിദ്യാര്‍ഥിനി പാര്‍വതി അച്ഛന്റെ മരണ വിവരം അറിയാതെ പ്ലസ്ടു പരീക്ഷയെഴുതിയപ്പോള്‍ വീട്ടുകാരുടെ മനസുനിറയെ നൊമ്പരമായിരുന്നു. അച്ഛന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അച്ഛന്‍ ഇനിയില്ലെന്ന സത്യം അറിയാതെയാണ് അവള്‍ പരീക്ഷഹാളില്‍ എത്തിയത്.
പാര്‍വതിയുടെ അച്ഛന്‍ പ്രയാര്‍ തെക്ക് കൊച്ചുമുറി പുത്തന്‍പുര പടീറ്റതില്‍ ചന്ദ്രന്‍പിള്ള(54) ബുധനാഴ്ചയാണ് ബഹ്‌റിനില്‍ ജോലിക്കിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. കെട്ടിടനിര്‍മാണ ജോലിക്കിടയില്‍ ഒന്നാം നിലയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
പാര്‍വതിയേ അച്ഛന്റെ വിയോഗം അറിയിക്കാതെയാണ് ബന്ധുക്കള്‍ പരീക്ഷയെഴുതാന്‍ വിട്ടത്. മകളെ ഡോക്ടറാക്കണമെന്നായിരുന്നു ചന്ദ്രന്‍ പിള്ളയുടെ ആഗ്രഹം. മുത്തമകള്‍ ലക്ഷ്മി എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ്. 20 വര്‍ഷമായി വിദേശത്താണ് ചന്ദ്രന്‍ പിള്ള ജോലി ചെയ്യുന്നത്.
Content Highlights: father dead in bahrain daughter written exam in kerala