ഡിപ്രഷന്‍ മൂലം അവധി ചോദിച്ചു, വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി


2 min read
Read later
Print
Share

മാനസികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ മോഡറേറ്റ് ഡിസോഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നത് എന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ വിഷാദരോഗികളുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. കൂടാതെ ഇന്ത്യയിലെ ജനംഖ്യയുടെ 6.5 ശതമാനം ആളുകള്‍ എന്തെങ്കിലും തരത്തിലും മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇതിനിടയില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ വിഷാദരോഗം മൂലം അവധി േചാദിച്ച വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഭോപ്പാല്‍ റീജിണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് എജ്യുക്കേഷനിലെ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഉള്‍പ്പെടെയയുള്ള രേഖകള്‍ കാണിച്ചെങ്കിലും എല്ലാം വ്യാജമണെന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ വാദം.

മാനസികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ 'മോഡറേറ്റ് ഡിസോഡര്‍' എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നത് എന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തേയ്ക്ക് ലീവിന് അപേക്ഷിച്ചു. എന്നാല്‍ അവധിക്കുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ വ്യാജമാണെന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ ആരോപണം. ഇതോടെ കുട്ടിയോട് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങാനും മാതാപിതാക്കളെ കൂട്ടി എത്താനും ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഒരു ഒപ്പിന്റെ കുറവുണ്ടെന്ന് ചൂണ്ടികാണിച്ചാണ് രേഖ വ്യാജമാണെന്ന് ഹോസ്റ്റല്‍ അധികൃതര്‍ വാദിച്ചത്. അത് ആശുപത്രിയില്‍ നിന്ന് സംഭവിച്ച അശ്രദ്ധയാണെന്ന് കണ്ടെത്തുകയും ഇത് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഹോസ്റ്റല്‍ അധികൃതര്‍ കണക്കിലെടുത്തില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ പിതാവിനെ വിളിച്ചു വരുത്തി മകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇത് പോലസില്‍ അറിയിക്കുമെന്നും പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.

Content Highlights: College student expelled from hostel after asking medical leave for depression

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram