ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്പന്നം ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച സ്ത്രീക്ക് 417 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കണമെന്ന് കോടതി വിധി. കാലിഫോര്‍ണിയ സ്വദേശിയായ ഈവ എച്ചെവേറിയ എന്ന 63കാരിയ്ക്കാണ് നഷ്ടപരിഹാരം നല്കാന്‍ കോടതി വിധിച്ചത്.
2007ലാണ് ഈവയ്ക്ക് അണ്ഡാശയകാന്‍സര്‍ ബാധ കണ്ടെത്തിയത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡര്‍ സ്വകാര്യഭാഗങ്ങളില്‍ ഉപയോഗിച്ചതായിരുന്നു കാന്‍സറിന് കാരണമായത്. 1950 മുതല്‍ ഇതേ പൗഡറാണ് ഈവ ഉപയോഗിച്ചിരുന്നത്.
അമേരിക്കയിലെ വിവിധ കോടതികളിലായി 4500 ലധികം കേസുകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൗഡര്‍ ഉപയോഗം അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്നറിഞ്ഞിട്ടും കമ്പനി അത് ഉപഭോക്താക്കളില്‍ നിന്ന് മറച്ചുവച്ചത് ഗുരുതര വീഴ്ചയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സമാനമായൊരു കേസില്‍ 110 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ മെയ്മാസത്തില്‍ കോടതി വിധിച്ചിരുന്നു.
ജോണ്‍സണ്‍ ആന്റഅ ജോണ്‍സണ്‍ കമ്പനിക്കെതിരായ വിധികളില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുക വിധിച്ച കേസാണഅ ഈവയുടേത്. 70 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായും 347 മില്ല്യണ്‍ ഡോളര്‍ പിഴയായും നല്കണമെന്നാണ് കോടതി ഉത്തരവ്.