വാല്‍മീകി മഹര്ഷിയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. ലുധിയാനയിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
വാല്‍മീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ വച്ചായിരുന്നു രാഖിയുടെ പരാമര്‍ശം.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. മാര്‍ച്ച് ഒമ്പതിന് കോടതിക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടി അതില്‍ വീഴ്ച വരുത്തുകയായിരുന്നു.