നാളുകളായി മുലായംസിങ് യാദവും മകന്‍ അഖിലേഷ് സിങ് യാദവും തമ്മില്‍ അങ്കം തുടങ്ങിയിട്ട്. പരസ്പരം പുറത്താക്കിയും ആരോപണങ്ങള്‍ അഴിച്ചുവിട്ടും ഇരുവരും രംഗം കൊഴുപ്പിക്കുകയാണ്. രംഗങ്ങള്‍ക്ക് മസാല പകരാന്‍ അമര്‍ സിങ്ങ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട് താനും.
ഇതിനിടെയാണ് മുത്തശ്ശനും അച്ഛനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അഖിലേഷിന്റെ പെണ്‍മക്കള്‍ രംഗത്തെത്തിയതായി വാര്‍ത്തകള്‍ പുറത്തെത്തുന്നത്.
അഖിലേഷിന്റെ മക്കളായ പതിനഞ്ചുകാരി അദിതിയും പത്തുവയസ്സുകാരി ടീനയുമാണ് ഇരുവര്‍ക്കുമിടയില്‍ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുന്നത്. അദിതിയും ടീനയും ഇടയ്ക്കിടക്ക് മുലായം സിങ് മുത്തശ്ശനെ കാണാന്‍ പോകാറുണ്ട്.
കഴിഞ്ഞ ദിവസം കാണാനെത്തിയ ടീനയോട് "നിന്റെ അച്ഛന്‍ വലിയ പിടിവാശിക്കാരണെ"ന്ന് മുലായം പറഞ്ഞുവത്രെ. തിരികെ വീട്ടിലെത്തിയ ടീന ഇക്കാര്യം അഖിലേഷിനോട് പറഞ്ഞു. "അതെ ഞാന്‍ പിടിവാശിക്കാരനാണെന്നായിരുന്ന"ത്രെ ചിരിച്ചു കൊണ്ട് അഖിലേഷ് മറുപടി നല്‍കിയത്.