ക്യാമറ കണ്ടാൽ ഭാര്യയെ മഴയിൽ നിർത്താമോ? മേഗനെ കണ്ടു പഠിച്ചൂടേയെന്ന് ട്രംപിനോട് ലോകം


1 min read
Read later
Print
Share

ചിത്രത്തെ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറ്റെടുക്കുകയും ആശംസകൾ നേരുകയാണ്.

മേരിക്കൻ പ്രസിഡന്റ് ട്രംപിനും പ്രിന്‍സ് ഹാരിക്കും ഒരു കുടക്കീഴിൽ സംഭവിച്ച കാര്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

മികച്ച ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും. അവരുടെ ദാമ്പത്യജീവിത രഹസ്യവും സ്നേഹവുമെല്ലാമാണ് എപ്പോഴും വാർത്തയായത്. എന്നാൽ ഇത്തവണ മഴയത്ത് ചൂടിയ കുടയിലൂടെയായിരുന്നു ദമ്പതികൾ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ഒക്ടോബര്‍ 15ന് പുറത്തിറങ്ങിയ വീഡിയോയില്‍ മെലാനിയയും ട്രംപും ഒരുമിച്ച് നീങ്ങുന്നതിനിടെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ട്രംപ് മെലാനിയയെ മഴയത്ത് നിര്‍ത്തി, മാധ്യമങ്ങളോട് സംസാരിക്കാന്‍ നീങ്ങി. മഴ മുഴുവൻ നനഞ്ഞ് നില്‍ക്കുന്ന മെലാനിയയെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നെ ട്രോളുകളും ട്രംപിനെതിരേ രൂക്ഷ വിമർശനവുമാണ് ഉയർന്നത്.

അതേസമയം, ഇതേ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17ന് ഇതേ മഴയും കുടയും പ്രിന്‍സ് ഹാരിക്കും മേഗനും ഒട്ടേറെ ആശംസകളുമാണ് നൽകിയത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാര്‍ക്കില്‍ പ്രിന്‍സ് ഹാരിക്കൊപ്പം എത്തിയ മേഗന്‍മാര്‍ക്കിളും മഴയില്‍ കുതിർന്നതാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പാർക്കിലെ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ പ്രിന്‍സ് ഹാരി ക്മക്ഴ നനയാതിരിക്കാന്‍ കുട പിടിച്ചുകൊടുക്കുകയാണ് മേഗന്‍. കുട പിടിക്കുകയും ഒപ്പം അദ്ദേഹത്തിന്റെ സംസാരത്തെ വളരെ ആകാംക്ഷയോടെ കാതോര്‍ക്കുകയുമാണ് മേഗന്‍.

ഈ ചിത്രത്തെ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറ്റെടുക്കുകയും ആശംസകൾ നേരുകയുമാണ്.

content highlight: A Tale of Two Umbrellas: Meghan Markle Shared, Donald Trump Didn't

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram