മുംബൈ നഗരത്തിലെ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പേജാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ. മുംബൈ നഗരത്തിലെ തികച്ചും സാധാരണക്കാരായ ജനങ്ങളുടെ ജീവിതങ്ങളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. സ്വന്തം ജീവിതത്തോട് പടവെട്ടി ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളിലേക്ക് ഉറ്റുനോക്കുന്നവരാണ് ഇവിടെയുളള ഒരോ മനുഷ്യരും. പ്രതിസന്ധികളില്‍ ഉഴറുന്നവര്‍ക്ക് പ്രചോദനമേകുന്ന ജീവിതങ്ങള്‍. കേക്ക് നിര്‍മിച്ച് ഉപജീവനം നടത്തുന്ന, ഭര്‍ത്താവിനെ കഷ്ടപ്പാടുനിറഞ്ഞ ജോലിയില്‍ നിന്ന് രക്ഷിച്ച ഒരു മുംബൈ സ്വദേശിനിയുടെ ജീവിതമാണിത്.
മുപ്പത് വര്‍ഷങ്ങളായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. അദ്ദേഹത്തിന് ഒരു സ്ഥിരജോലിയുണ്ടായിരുന്നു. ഞാന്‍ വീട്ടമ്മയും. എല്ലാം നല്ല രീതിയിലാണ് പോയ്‌ക്കൊണ്ടിരുന്നത്. പക്ഷേ എന്നും ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ വല്ലാതെ ക്ഷീണിച്ചിരിക്കും. അദ്ദേഹം എല്ലായ്‌പ്പോഴും അസ്വസ്ഥനായിരുന്നു. ജോലി സ്ഥലത്തുണ്ടായ ആളുകള്‍ അദ്ദേഹത്തോട് നല്ല രീതിയില്‍ അല്ല പെരുമാറിയിരുന്നത്. അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദം വല്ലാതെ കൂടുതലായിരുന്നു. അദ്ദേഹത്തിന് അത് താങ്ങാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
ഭര്‍ത്താവ് അസന്തുഷ്ടനായിരുന്നു. ഞാന്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒന്നുമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഒരു ദിവസം കേക്ക് ബേക്ക് ചെയ്യാന്‍ ആളുകളെ പഠിപ്പിക്കുന്ന ക്ലാസ് ഞാന്‍ കാണാന്‍ ഇടയായി. ഞാനതില്‍ ചേര്‍ന്നു. എന്റെ ഹൃദയവും ആത്മാവും പഠനത്തില്‍ അര്‍പ്പിച്ചു. അതിന് ഫലമുണ്ടായി.
എല്ലാ ദിവസവും ഞാന്‍ നേരത്തെ എണീക്കും. കേക്കുകള്‍ ബേക്ക് ചെയ്യും. മണിക്കൂറുകളോളം നിന്ന് അത് വില്‍ക്കും. ആദ്യത്തെ രണ്ടുമാസം കച്ചവടം വളരെ മോശമായിരുന്നു. എന്നാല്‍ പിന്നീട് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞുതുടങ്ങി. എനിക്ക് പതിവ് ഉപഭോക്താക്കള്‍ ഉണ്ടായിത്തുടങ്ങി. അപ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് ചെന്നു. നമുക്ക് വേണ്ടത് ഞാനിപ്പോള്‍ സമ്പാദിക്കുന്നുണ്ട് ഇനി അദ്ദേഹം ബുദ്ധിമുട്ടി ജോലിയെടുക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു.
അദ്ദേഹം ജോലി ഉപേക്ഷിച്ചു. വീട്ടില്‍ ഇരിക്കുന്നതിന് പകരം അദ്ദേഹം എന്നെ സഹായിക്കാന്‍ തുടങ്ങി. എങ്ങനെയാണ് കേക്ക് ബേക്ക് ചെയ്യുന്നതെന്ന്് അദ്ദേഹത്തെ കൂടി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം വേഗം പഠിച്ചു. ഇന്ന ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് ബിസിനസ് നടത്തുന്നത്.
ഞങ്ങളുടെ മൂന്ന് കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാനും അവരുടെ കാര്യങ്ങള്‍ ഒരു കുറവും വരുത്താതെ നോക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ബേക്കിങ്, പാക്കിങ്,സെല്ലിങ് എല്ലാം ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു. കഠിനാധ്വാനത്തിന് ശേഷം വീട്ടില്‍ വന്ന് ഞങ്ങള്‍ ആഘോഷിക്കുകയാണ്. ഞങ്ങള്‍ എല്ലാകാര്യത്തിലും പങ്കാളികളാണ്. ഭക്ഷണം വിളമ്പുന്നതില്‍ മാത്രമല്ല, രണ്ടുപേരുടെയും സന്തോഷം നോക്കുന്നതില്‍ വരെ.
Content highlights: Inspirational life of a Mumabi Woman