ട്വിറ്ററില്‍ പിന്നെയും പുലിവാലു പിടിച്ച് എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ദേ. ഇക്കുറി ഇന്ത്യന്‍ ക്രിക്കറ്റിലെ വനിതാ-പുരുഷ ടീമുകളെ പരാമര്‍ശിച്ച ട്വീറ്റാണ് വിവാദത്തിന് വഴിമരുന്നിട്ടത്.
സംഗതി ഇങ്ങനെ: "ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗത്തെയും നശിപ്പിച്ച വണിജ്യവത്കരണത്തില്‍നിന്നും അത്യാര്‍ത്തിയില്‍നിന്നും വനിതാ ക്രിക്കറ്റ് താരങ്ങളെ സംരക്ഷിക്കണേ" എന്നായിരുന്നു ശോഭയുടെ ട്വീറ്റ്.
അതോടെ ശോഭയുടെ ട്വീറ്റിനു പിന്നാലെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തി. ലഭിക്കുന്ന താരപദവിയില്‍നിന്ന് സ്ത്രീകള്‍ സമ്പാദിക്കുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു പലരുടെയും ചോദ്യം.
ഇനി മറ്റു ചിലരാകട്ടെ പുരുഷന്മാരെ താഴ്ത്തിക്കെട്ടാതെ സ്ത്രീകളെ അഭിനന്ദിച്ചു കൂടായിരുന്നോ എന്ന ചോദ്യവുമായെത്തി. തൊഴിലും പരസ്യവും വെവ്വേറെ കൊണ്ടുപോകുന്നതിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഉദാഹരിച്ചായിരുന്നു ചില ട്വിറ്റര്‍ ഉപയോക്താക്കളുടെ മറുപടി. അതിങ്ങനെ:
ഇന്ത്യന്‍ പുരുഷ ടീമിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് കണക്കുകള്‍ നിരത്തി മറുപടി പറയാനെത്തിയവരും ഉണ്ടായിരുന്നു. തീര്‍ന്നില്ല, അനാവശ്യ പരാമര്‍ശത്തിന് ശോഭയെ പരിഹസിച്ചവരും ഉണ്ടായിരുന്നു. അതിലൊന്ന് ഇങ്ങനെ: ദൈവമേ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളെ യാതൊരു ഉപയോഗവുമില്ലാത്തതും ജോലിയില്ലാത്തതുമായ പേജ് 3 കോളമിസ്റ്റുകളില്‍നിന്നു രക്ഷിക്കണേ...