ഫെയ്‌സ്ബുക്കില്‍ ഏററവും അധികം ഫോളോവേഴ്‌സ് ഉള്ള താരങ്ങളിലൊരാളാണ് നസ്രിയ. വിവാഹത്തിന് മുമ്പും വിവാഹത്തിന് ശേഷവും നസ്രിയയോടുള്ള സ്‌നേഹത്തിന് ഇടിവൊന്നും വന്നിട്ടില്ലെന്ന് അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളോടുള്ള പ്രതികരണത്തിലൂടെ ആരാധകര്‍ തെളിയിച്ചതാണ്.നസ്രിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രത്തെയും ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
നസ്രിയയുടെ ഇത്തവണത്തെ പോസ്റ്റ് അല്പം കൗതുകമുള്ളതാണ്. കൂളിംഗ് ഗ്ലാസ് ധരിച്ചിരിക്കുന്ന തന്റെ ഫോട്ടോയ്ക്ക് നസ്രിയ നല്‍കിയിരിക്കുന്ന കുറിപ്പ് അമാല്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. കാര്യവുമുണ്ട്. നസ്രിയ ധരിച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ ദുല്‍ഖറിനെ ഭാര്യ അമാലിനെ കാണാം.
കൂളിംഗ് ഗ്ലാസ് വച്ച നസ്രിയയുടെ ചിത്രം ഇതിനോടകം പതിനായിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.