ഈ ദിവസമാണ് എന്റെ ജീവിതം മാറിമറിഞ്ഞത്: മാനുഷി ഛില്ലര്‍


1 min read
Read later
Print
Share

മാനുഷി തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ആ ദിനത്തെ ഓര്‍ക്കുകയാണിപ്പോള്‍

ഒരു വര്‍ഷം മുമ്പ് നിറഞ്ഞ ചിരിയോടെ ലോകസുന്ദരിപ്പട്ടം ഏറ്റുവാങ്ങിയ ആ ഹരിയാന സുന്ദരി ഇന്ത്യക്കാരുടെ മുഴുവന്‍ ഹൃദയത്തിലാണ് ഇടം നേടിയത്. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കു തിരികെയെത്തിച്ച മാനുഷി ഛില്ലര്‍ തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ആ ദിനത്തെ ഓര്‍ക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് മാനുഷി സന്തോഷ നിമിഷം പങ്കുവച്ചത്.

''ഒരു വര്‍ഷം മുമ്പുള്ള ഈ ദിവസമാണ് എന്റെ ജീവിതം പാടെ മാറിമറിഞ്ഞത്. ആ രാത്രിയിലെ ഓരോ മില്ലി സെക്കന്‍ഡ് പോലും എനിക്ക് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. എന്താണ് ഞാന്‍ അനുഭവിച്ചിരുന്നത്, എന്താണ് ചിന്തിച്ചിരുന്നത്, എന്താണ് തോന്നിയിരുന്നത് എന്നെല്ലാം. ഇന്ത്യ എന്ന ഒരൊറ്റ വാക്കു മാത്രമായിരുന്നു ഉള്ളില്‍. കൃതജ്ഞതയോടെ ഇന്ത്യക്ക് സന്തോഷം നിറഞ്ഞ വാര്‍ഷിക ആശംസ നല്‍കുന്നു.''എന്നാണ് മാനുഷി കുറിച്ചത്.

ഇപ്പോള്‍ അടുത്ത വിജയിക്കായി തന്റെ ലോകസുന്ദരിപ്പട്ടം കൈമാറാന്‍ ഡിസംബര്‍ എട്ടിന് ചൈനയിലേക്കു പറക്കാനിരിക്കുകയാണ് എംബിബിഎസ് വിദ്യാര്‍ഥിനി കൂടിയായ മാനുഷി.

2017ല്‍ ഇരുപതാമത്തെ വയസ്സിലാണ് മാനുഷി ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. 2000ത്തില്‍ പിയങ്കാ ചോപ്രയാണ് അതിനുമുന്‍പ് കിരീടം നേടിയ ഇന്ത്യക്കാരി.

ലോകസുന്ദരിപ്പട്ടം നേടിയ ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാന ഹെയ്ഡന്‍, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിനുമുമ്പ് സൗന്ദര്യത്തിനുള്ള ലോകകിരീടം ഇന്ത്യയിലെത്തിച്ചവര്‍.

Content Highlights: manushi chhillar on miss world anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram