പുരുഷനും അവന്റെ കാമുകിയും ആടിത്തിമര്‍ക്കുമ്പോള്‍ നെഞ്ചുരക്കത്തോടെ നില്‍ക്കേണ്ടി വരുന്നവളല്ലേ ഇര?


3 min read
Read later
Print
Share

ഭര്‍ത്താവ് നിരപരാധി ആണെന്ന് പുറം ലോകത്തിനു മുന്നില്‍ വിളിച്ചു പറയേണ്ടി വരുന്ന ഹതഭാഗ്യരായ എത്രയോ സ്ത്രീകളെ കാണുന്നില്ലേ..?

ദാമ്പത്യത്തിന്റെ വ്യാകരണം തെറ്റാതെ നോക്കേണ്ടത് ആരാണ്? യഥാര്‍ത്ഥ ഇര ആരാണ്? സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ഇര എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഒക്കെ മനസ്സില്‍ പെട്ടന്ന് ഓടി വരുന്ന ചില മുഖങ്ങള്‍ ഉണ്ട്..സത്യത്തില്‍ ആരാണ് ശരിക്കും ഇര..?
സ്ത്രീകള്‍ പലതട്ടില്‍ ആണ്..
രാജ്യം ഭരിക്കാന്‍ വരെ യോഗ്യയാണ് താന്‍ എന്ന് കരുതുന്ന ഒരുകൂട്ടര്‍..
ഞാനും എന്റെ നായരും പിന്നെ തട്ടാനും , ഇങ്ങനെ ഒതുങ്ങുന്ന മറ്റു കുറെ പേര്‍...!
പക്ഷെ ,
എല്ലാവരും ഒരേ പോലെ എത്തുന്ന ഒരിടം ഉണ്ട്...
എന്റെ അനുഭവത്തില്‍...കാഴ്ച്ചയില്‍...കേട്ടതില്‍....
അതെങ്ങനെ എഴുതി ഫലിപ്പിക്കണം എന്നറിയില്ല...
സൈക്കോളജിസ്‌റ്‌ന്റെ കുപ്പായം മാറ്റി വെച്ചിട്ടു ഒന്ന് ചിന്തിക്കട്ടെ..
ജീവിതത്തിന്റെ അസാധാരണത്വങ്ങളുടെ,അത്ഭുതങ്ങളുടെ കഥ ആണ് വിവാഹേതര ബന്ധം എങ്കില്‍ ,പുരുഷനും അവന്റെ കാമുകി ആയവളും ആടി തിമിര്‍ക്കുമ്പോള്‍ നെഞ്ചുരക്കത്തോടെ ഒന്നിനും കെല്‍പ്പില്ലാത്ത പങ്കാളിയുടെ ദയയും കാത്തു നില്കുന്ന ഒരുവളുണ്ട്..
യഥാര്‍ത്ഥ ഇര അവളല്ലേ..?
അഭിനയമെന്ന കല പരിശീലിച്ചു , പുറം ലോകത്തിനു മുന്നില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന അവന്റെ ഭാര്യ ...
അനുഭവസ്ഥര്‍ക്കു മാത്രം ഊഹിക്കാന്‍ പറ്റുന്ന അവസ്ഥ...
വെന്തുരുകുമ്പോഴും
ഭര്‍ത്താവ് നിരപരാധി ആണെന്ന് പുറം ലോകത്തിനു മുന്നില്‍ വിളിച്ചു പറയേണ്ടി വരുന്ന ഹതഭാഗ്യരായ എത്രയോ സ്ത്രീകളെ കാണുന്നില്ലേ..?

അയാള്‍ക്ക് ഒരു ബന്ധമുണ്ട് ഇപ്പോള്‍...ഭാര്യയ്ക്ക് അതറിയാം ..
പരിചയമുള്ള ഒരു കുടുംബത്തെ പറ്റി ഷിബു എന്നോട് പറഞ്ഞു.
ഒരു വിവാഹവീട്ടില്‍ വെച്ച് ഞാന്‍ അവരെ വീണ്ടും കണ്ടു.
ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ മകളുടെ കല്യാണം ആണ്.
ഒരു നിമിഷം വെറുതെ ഇരിക്കാതെ , അവര്‍ ഓടി നടന്നു ജോലികള്‍ ചെയ്യുന്നുണ്ട്..സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആണവര്‍...!
പ്രശ്‌നങ്ങള്‍ ഒക്കെ തീര്‍ന്നോ..?
എനിക്ക് സംശയമായി.
ഇല്ല, അവര്‍ ഉത്തമ കുടുംബിനി ആണ് . പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്നു .!!
വളരെ ആഴത്തില്‍ ഉള്ള ഉത്തരമാണ്.
ആ കുടുംബത്തിലെ മറ്റു സ്ത്രീകള്‍ ഒക്കെ നിസ്സംഗമായി ഈ പ്രശ്‌നത്തെ നോക്കുന്നു.
കാരണം അവരുടെ ബന്ധു പുരുഷന്‍ ആണ്..
അവനു പല ബന്ധങ്ങള്‍ ആകാം..അവന്‍ ആരെ കൊണ്ട് വരുന്നുവോ അത് മരുമകള്‍..!
ഇരുതലമൂരികള്‍ വാ തുറക്കില്ല...
കപട നെടുവീര്‍പ്പില്‍ പ്രതികരണം ഒതുക്കും..
ഞങ്ങളുടെ കെട്ട്യോന്മാര്‍ മറ്റു സ്ത്രീകളുടെ പിന്നാലെ പോയില്ല..
നിന്റെ കഴിവ് കേടു അവന്‍ പോയത്..!

സ്ത്രീയുടെയും അവളുടെ കുടുംബത്തിന്റെയും പ്രശ്‌നം ആണ് അങ്ങേരുടെ അവിഹിതം..
പാതിവൃത്യത്തിനു പുല്ലിംഗവും ജാരന് സ്ത്രീലിംഗവും ഇല്ല...
അവളാണ് തെറ്റ് ചെയ്തത് എങ്കില്‍ ,
എത്രയും നേരത്തെ ഉപേക്ഷിക്കാന്‍ പുരുഷന് മറ്റൊന്നും ചിന്തിക്കേണ്ട..!
സ്ത്രീയുടെ ഫെമിനിസം അവളുടെ വസ്ത്രത്തില്‍ മാത്രമാണ്..
ഉള്‍്കാഴ്ചയില്‍ ഭര്‍ത്താവ് അവഗണിക്കുന്ന സ്ത്രീയും ജാരന്‍ തള്ളിപ്പറഞ്ഞ സ്ത്രീയും ഒക്കെ അബലകള്‍ തന്നെ എപ്പോഴും...!
ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ഥ്യത്തെ അംഗീകരിച്ചേ മതിയാവു..
കുട്ടികളുടെ ഭാവി , അവരുടെ സമൂഹത്തിനു മുന്നിലുള്ള അന്തസ്സ്..
ഇവനെ ഇനി വിശ്വസിക്കണോ , ജീവിതത്തില്‍ നിന്നും എടുത്തു കളഞ്ഞൂടെ എന്ന് ചോദിയ്ക്കാന്‍ എളുപ്പമാണ്.
പക്ഷെ ,
ഒരു മാന്ദ്യമോ മരവിപ്പോ ഗ്രഹിച്ചു കഴിഞ്ഞവള്‍ക്കു ഉറക്കം നഷ്ടമായവള്‍ക്കു തീരുമാനം എടുക്കാന്‍ വയ്യ..
ഈ നെരിപ്പോടും പേറി എത്ര നാള്‍ ജീവിക്കണം..
അങ്ങനെ ഒരു ചോദ്യം ആ സ്ത്രീയുടെ ഉള്ളില്‍ എപ്പോഴും ഉണ്ടാകില്ലേ..?
സഹിച്ചു നില്‍ക്കാമെങ്കില്‍ കുട്ടികളുടെ ജീവിതം ഒരു കരയ്ക്കു എത്തുന്ന വരെ...!
വേണ്ടപ്പെട്ടവര്‍ ഇങ്ങനെ ഒരു ഉപദേശം അങ്ങ് വെയ്ക്കും..
ഒരുപാട് കാര്യങ്ങള്‍ മറ്റുള്ളവര്‍ അവള്‍ക്കു വേണ്ടി ചിന്തിക്കും..
അവള്‍ക്കു തീരുമാനം എടുക്കാനുള്ള കഴിവില്ല...
എന്ത് ഹീനമായ സ്വാര്‍ത്ഥത..!.

ഞാന്‍ ആ വിവാഹവീട്ടില്‍ നിന്നും പോകും വരെ, അവരെ മാത്രമേ കണ്ടുള്ളു..
മുന്‍പൊക്കെ അഹന്തയുടെ പര്യായമായ പെരുമാറ്റത്തിലൂടെ മാത്രം സംസാരിച്ചിട്ടുള്ളവര്‍..
അവര്‍ ഭാഷ മറന്നു പോയോ..?
തല കുനിഞ്ഞു, ആരെയും നോക്കാതെ പുതിയ ഒരാളെ അവരില്‍ കാണുമ്പോള്‍ വല്ലാത്ത വേദന..
ആ സ്ത്രീ കടന്നു പോകുമ്പോഴൊക്കെ ഭയപ്പെടുത്തുന്ന ഒരു ഗന്ധം മൂക്കിലേക്ക് ഇരച്ചു കേറി..
ആത്മഹത്യയുടേയും ഭ്രാന്തിന്റെയും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ ജീവിതം കടന്നു പോകുമ്പോഴുള്ള അസഹ്യമായ ഒന്ന്...
ഇരയുടെ ഗന്ധം..
എവിടെ പോയി അവരുടെ ധൈര്യവും ബുദ്ധിയും ?
ദാമ്പത്യത്തിന്റെ വ്യാകരണം തെറ്റാതെ നോക്കേണ്ടത്
ഒരാള്‍ മാത്രമാണോ..?

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

മുത്തശ്ശന്റെ ഒപ്പമുള്ള ചിത്രം അശ്ലീല സൈറ്റില്‍; ചുട്ടമറുപടിയുമായി കൊച്ചുമകൾ

Nov 17, 2016


mathrubhumi

3 min

'അമ്മേന്താ അച്ഛന്‍ മരിച്ചിട്ട് കരയാഞ്ഞത്,എന്തിനാ അച്ഛന്‍ കത്തിത്തീരുംമുമ്പേ പൂരി ഒണ്ടാക്കിയത്'

Dec 7, 2019