'യോഗിനി' ജാക്വിലിനെ ട്രോളി സോഷ്യല്‍ മീഡിയ. ഒരു ദണ്ഡില്‍ യോഗാസനത്തിലിരിക്കുന്ന സ്വന്തം ചിത്രം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. യോഗിനി എന്ന കുറിപ്പോടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ലൈക്കുകളും കമന്റുകളുമായി ചിത്രത്തെ ആഘോഷിക്കുകയും ചെയ്തു.
എന്നാല്‍ രസകരമായ കമന്റുകളുമായാണ് ട്വീപ്‌സ് ചിത്രം ഏറ്റെടുത്തത്. ബസില്‍ തിരക്കുവരുമ്പോള്‍ നിങ്ങള്‍ക്ക് സ്വയം സീറ്റ് കണ്ടെത്താം, നിങ്ങള്‍ പോള്‍ ഡാന്‍സ് ചെയ്യുന്നതിനിടയില്‍ അച്ഛന്‍ റൂമിലേക്ക് എത്തിയാല്‍, വീട്ടുജോലിക്കാരി തറവൃത്തിയാക്കുമ്പോള്‍ യോഗ ചെയ്യൂ.. തുടങ്ങിയ കമന്റുകള്‍ക്കൊപ്പം തിരക്കുളള മെട്രോയില്‍ പോളില്‍ യോഗാസനത്തില്‍ ഇരുന്നു യാത്ര ചെയ്യുന്ന രീതിയില്‍ ചിത്രീകരിച്ച് വരെ ഈ ചിത്രം റിട്വീറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
Share this Article
Related Topics