ഒന്നുവാങ്ങിയാല്‍ അഞ്ചെണ്ണം സൗജന്യം; ആറുതരം ഡിസോര്‍ഡറുകളുമായി ഈ യുവതി പൊരുതുകയാണ്


2 min read
Read later
Print
Share

'പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളും അത് മനസ്സിലാക്കണം, നിങ്ങള്‍ സഹായം അര്‍ഹിക്കുന്നുണ്ട്, സന്തോഷമായിരിക്കാനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്, മറ്റൊന്ന് നിങ്ങള്‍ ഒരിക്കലും തനിച്ചല്ല..'

മുംബൈയിലെ ആളുകളെ പരിചയപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പേജാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ. പല മുഖങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം അവരുടെ മനോഹരമായ ജീവിത കഥയും ഇതില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. പലപ്പോഴും വായിക്കുന്നവര്‍ക്ക് വലിയ പ്രചോദനമേകുന്നതായിരിക്കും ഇവരുടെ ജീവിതങ്ങള്‍. അത്തരത്തിലൊരു ജീവിതകഥയാണ്‌ ഈ യുവതിയുടേത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന, അവയില്‍ പലതും ചികിത്സ ആവശ്യമുള്ളതാണെന്ന് കരുതാത്തവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

എനിക്ക് ഏഴുവയസ്സുള്ളപ്പോഴാണ് അത്..ഞാന്‍ മൂന്ന് മണിക്കൂറോളം കരഞ്ഞു. എനിക്കത് വിശദീകരിക്കാന്‍ മറ്റൊരുവഴിയും ഉണ്ടായിരുന്നില്ല. എനിക്ക് തോന്നിയത് എന്റെ നെഞ്ചില്‍ ഒരു ഭീകരരൂപി ഉളഅളത് പോലെ എനിക്ക് അനുഭവപ്പെട്ടു. അതാണ് എന്റെ ആദ്യ വിഷാദ അധ്യായമെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എനിക്ക് 11 വയസ്സുള്ളപ്പോള്‍ തന്നെ മൂന്നുതരത്തിലുള്ള പഠനവൈകല്യങ്ങള്‍ എനിക്കുള്ളതായി സ്ഥീരികരിച്ചിട്ടുണ്ട്. തടിയുള്ളതിന്റെ പേരിലും കൃത്യമായി ഉച്ചരിക്കാന്‍ ആകാത്തതിന്റെ പേരിലും സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ക്ക് ഞാനെന്നും പാത്രമായിട്ടുണ്ട്.

ഇതുപരിഹരിക്കാനെന്നോണം ഞാന്‍ സ്‌കൂളുകള്‍ മാറിക്കൊണ്ടിരുന്നു. പ്രയോജനമുണ്ടായില്ല. കോളേജ് വരെ ഇത് തുടര്‍ന്നു. ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലേക്കായി എന്റെ മുഴുവന്‍ സമയം ശ്രദ്ധയും. മദ്യപിക്കുന്ന സമയത്ത് ഞാന്‍ എന്നെത്തന്നെ ഉപദ്രവിക്കാന്‍ ആരംഭിച്ചു. തുടയിലും കൈകളിലും മുറിവേല്‍പ്പിച്ചു. ഇതുമാത്രമാണ് ഞാന്‍ അര്‍ഹിക്കുന്നത് എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. മറ്റൊരാളുടെയും സഹായം ഞാന്‍ അര്‍ഹിക്കുന്നില്ലെന്നു. ഒരിക്കല്‍ ജനലിന്റെ പടിയില്‍ കയരി താഴേക്ക് ടാന്‍ ഞാനൊരുങ്ങി. പക്ഷേ എന്തോ എന്നെ പിറകോട്ട് വലിച്ചു. എല്ലാറ്റില്‍ നിന്നും ഞാന്‍ പിന്‍വാങ്ങി. സാമൂഹിക ഉത്കണഠ എന്നെ ബാധിച്ചു. ഞാന്‍ വീട്ടിനുള്ളില്‍ എന്നെ തളച്ചു. ആളുകളെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.

അടുത്തകാലത്ത് ഞാന്‍ എന്റെ സഹപ്രവര്‍ത്തകനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ എന്റെ കൈകളെ കുറിച്ച് ചോദിച്ചു. എന്റെ ചര്‍മം പൊളിഞ്ഞുപോകുന്നത് അപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. നാല്‍പത് തവണയോളം ഞാന്‍ എന്റെ കൈകള്‍ കഴുകിയിരുന്നു. അതോടെ ഞാന്‍ ഉറപ്പിച്ചു സഹായം കൂടിയേ തീരൂ എന്ന്.

ചെറിയ ജയങ്ങള്‍ ആഘോഷിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ എന്റെ തെറാപ്പിസ്റ്റ് എന്നോട് നിര്‍ദേശിച്ചു. അതുകൊണ്ട് എന്റെ ആദ്യത്തെ കഠിന ജോലി ആഴ്ചയില്‍ മുഴുവന്‍ ദിവസവും ജോലിക്ക് പോവുക എന്നുള്ളതായിരുന്നു. അത് ചെയ്യാനായ എന്നെ ഞാന്‍ അഭിനന്ദിച്ചത് ഒരു ഫെയ്‌സ്മാസ്‌ക് ഇട്ടുകൊണ്ടാണ്. ആദ്യ സമയത്ത് ഇതെല്ലാം വളരെ ബുദ്ധിരഹിതമായ കാര്യമായി തോന്നുമെങ്കിലും ഇത്തരം ചെറിയ കാര്യങ്ങള്‍ വലിയ ഒന്നായി മാറുകയായിരുന്നു. എന്നെ ശ്രദ്ധിക്കാന്‍ ഞാന്‍ പഠിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്റെ കുടുംബത്തോട് എന്റെ അസുഖത്തെ കുറിച്ച് പറയാന്‍ തീരുമാനിച്ചു. അവര്‍ എന്താണ് പറയുക എന്ന കാര്യത്തില്‍ ഉത്കണ്ഠയുണ്ടാിരുന്നു. പക്ഷേ അവിശ്വസനീയമായ രീതിയില്‍ അവര്‍ എന്നെ പിന്തുണച്ചു. മാനസികമായ രോഗങ്ങളെ ചുററിപറ്റി ഒരുപാട് അപമാനങ്ങള്‍ നിലവില്‍ ഉണ്ട്. ഞാന്‍ അത് തിരുത്താന്‍ ആഗ്രഹിച്ചു. പരിഹാരത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. പ്രശ്‌നങ്ങളുടെ അല്ല.

അതിന്റെ തുടര്‍ച്ചയായിരുന്നു ഒരു ഇന്‍സ്റ്റഗ്രാം പേജ്. ഗ്രേറ്റര്‍ ദാന്‍ 65 എന്ന പേരില്‍. ഹാസ്യത്തില്‍ പൊതിഞ്ഞ് മാനസികാരോഗ്യത്തെപറ്റിയുള്ള കാര്യങ്ങള്‍ അതിലൂടെ അവതരിപ്പിച്ചു. എന്റെ ആദ്യ പോസ്റ്റിന് ലഭിച്ച പിന്തുണ വലുതായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. ഇത്തരം ചെറിയ വിജയങ്ങള്‍ എന്നെ മുന്നോട്ട് നയിച്ചു. രണ്ടുവര്‍ഷമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരാള്‍ ആ പേജ് കാരണം സഹായം തേടാന്‍ തുടങ്ങി. 26 വര്‍ഷങ്ങളില്‍ 19 വര്‍ഷവും സഹായം അര്‍ഹിക്കുന്നില്ല എന്ന മൂഢവിശ്വാസത്തിലാണ് ഞാന്‍ ജീവിച്ചിരുന്നത്.

തെറാപ്പി ആരംഭിച്ച് എട്ടുമാസങ്ങള്‍ കഴിഞ്ഞു. എനിക്ക് ആറുതരം ഡിസോര്‍ഡറുകള്‍ ഉള്ളതായി രോഗനിര്‍ണയം നടത്തിയിട്ടുണ്ട്. ഒന്നു വാങ്ങിയാല്‍ അഞ്ചെണ്ണം സൗജന്യം എന്നാണ് എനിക്ക് അതേ കുറിച്ച് തോന്നിയത്. വീണ്ടും തമാശ..

പക്ഷേ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളും അത് മനസ്സിലാക്കണം, നിങ്ങള്‍ സഹായം അര്‍ഹിക്കുന്നുണ്ട്, സന്തോഷമായിരിക്കാനും നിങ്ങള്‍ക്ക്് അര്‍ഹതയുണ്ട്, മറ്റൊന്ന് നിങ്ങള്‍ ഒരിക്കലും തനിച്ചല്ല..

Courtesy : Humans Of Bombay

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram