മകന്റെ വധുവാകുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ മകളെന്ന് തിരിച്ചറിഞ്ഞ അമ്മ, പിന്നെ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ 


1 min read
Read later
Print
Share

യുവാവിനെ താന്‍ ദത്തെടുത്തതാണെന്നും അതിനാല്‍  ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങള്‍ അല്ലെന്നും അമ്മ എല്ലാവരെയും അറിയിക്കുകയായിരുന്നു

അമ്മയും മകളും കണ്ടുമുട്ടിയപ്പോൾ| Photohttps:facebook.com|OrientalDailyNewsMalaysia|posts|4280068682053986

കന്റെ വധുവാകാൻ പോകുന്നത് സ്വന്തം മകളാണെന്ന് അമ്മ തിരിച്ചറിയുന്നത് വിവാഹ ദിവസം. ചൈനയിലാണ് സംഭവം. വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ മകളെ മകന്റെ ഭാവി വധുവായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ആ അമ്മ. ചൈനയിലെ ജിയാങ്സൂ പ്രവിശ്യയിലുള്ള സൂചോ എന്ന സ്ഥലത്താണ് വിവാഹദിനത്തിലെ ഈ അമ്പരപ്പിക്കുന്ന സംഭവം നടന്നത്.

മാർച്ച് 31 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. യുവതിയുടെ കയ്യിൽ കണ്ട പാടാണ് എല്ലാത്തിനും വഴിത്തിരിവായത്. ഇരുപത് വർഷം മുമ്പ് നഷ്ടമായ മകളുടെ കയ്യിലും സമാനമായ പാട് ഉണ്ടായിരുന്നു. യുവതിയുടെ കയ്യിലെ പാട് കണ്ടതോടെ പെൺകുട്ടിയുടെ മാതാപിതാക്കളോട് അവളെ അവർ ദത്തെടുത്തതാണോ എന്ന് വരന്റെ അമ്മ തിരക്കി. എന്നാൽ യുവതിയെ തങ്ങൾ ദത്തെടുത്തതാണെന്ന് ഇരുവരും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാൽ കാര്യമറിഞ്ഞതോടെ ഇരുപത് വർഷം മുമ്പ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ തങ്ങൾ വളർത്തുകയായിരുന്നു എന്ന് അവർ തുറന്നു പറഞ്ഞു.

അമ്മയെ കണ്ടെത്തിയ സന്തോഷത്തിൽ നിൽക്കുമ്പോഴും ഇനി വിവാഹം എങ്ങനെ നടത്തുമെന്ന സങ്കടത്തിലായി യുവതി. തന്റെ സഹോദരനെ വിവാഹം കഴിക്കാനാൻ തീരുമാനിച്ചതിലുള്ള ദു:ഖത്തിൽ നിൽക്കുമ്പോഴാണ് വീണ്ടും സിനിമാക്കഥയെ വെല്ലുന്ന അടുത്ത ട്വിസ്റ്റ് ഉണ്ടാകുന്നത്. യുവാവിനെ താൻ ദത്തെടുത്തതാണെന്നും അതിനാൽ ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങൾ അല്ലെന്നും അമ്മ എല്ലാവരെയും അറിയിക്കുകയായിരുന്നു.

ഇരുപത് വർഷം മുമ്പ് മകളെ നഷ്ടമായതോടെയാണ് ഒരു ആൺകുട്ടിയെ ദത്തെടുത്തതെന്ന് അമ്മ പറയുന്നു. മകളെ കുറിച്ച് വർഷങ്ങളോളം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ മകളെ മകന്റെ ഭാവി വധുവിന്റെ വേഷത്തിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.

Content Highlights:Mother of groom discovers bride-to-be is her long-lost daughter on her wedding day

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
woman

4 min

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് കരുത്തോടെ മുന്നേറാം

Mar 7, 2020


mathrubhumi

2 min

സ്ത്രീകള്‍ സ്വന്തം സാമ്പത്തികസുരക്ഷിതത്വം ഉറപ്പുവരുത്തണം

May 20, 2015


mathrubhumi

3 min

സിനിമ അന്നും ഇന്നും

Sep 27, 2016