നവ്യ നായര്‍ വിവാഹശേഷം കലാരംഗത്ത് നിന്ന് അല്‍പ്പം ഇടവേള എടുത്തിരുന്നു. എങ്കിലും ഇപ്പോള്‍ കലാരംഗത്തേയ്ക്ക് ശക്തയായി തിരിച്ചു വന്നിരിക്കുകയാണ്. ഭര്‍ത്താവ് സന്തോഷ് മേനോനും മകന്‍ സായ് കൃഷ്ണയ്ക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന നവ്യ തന്റെ കുടുംബ വിശേഷങ്ങള്‍ ഗൃഹല്ക്ഷമിയുമായി പങ്കുവച്ചു. വിവാഹം നമ്മളെ പലതും മനസിലാക്കി തരുമെന്ന് നവ്യ പറയുന്നു. നമ്മുടെ ജീവിതത്തിലേയ്ക്ക് നോ പറയാന്‍ പുതിതായി ഒരാള്‍ കൂടി കടന്നു വരികയല്ലേ. നമ്മുക്ക് പരിചിതമല്ലാത്ത ഒരാളെ പെട്ടെന്ന് കല്യാണം കഴിക്കുന്നു. ഭയങ്കര വിചിത്രമാണത്. രണ്ടാളും തമ്മില്‍ അജഗജാന്തരം വ്യത്യാസമായിരിക്കും. പക്ഷേ കാലം അതിനെയെല്ലാം മായ്ക്കുകയും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണക്കുകയും ചെയ്യും. നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും യൂസ്ഡാവും. കുറെക്കഴിഞ്ഞാല്‍ ദമ്പതികള്‍ക്ക് ഓരേ ഛായയാവുമെന്നു പോലും കേട്ടിട്ടുണ്ട്.
സന്തോഷേട്ടന് മുംബൈയില്‍ ബിസിനസ്സാണ്. എല്ലാം പുള്ളി ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. ജോലി ചെയ്യാന്‍ ഒരു മടിയുമില്ല. പക്ഷേ അദ്ദേഹത്തിന് സിനിമ ഇഷ്ടമല്ല. കല്യാണം കഴിഞ്ഞയുടന്‍ ചേട്ടന്‍ മോഹന്‍ലാലിന്റെ ആരാധകനാണെന്ന് പറഞ്ഞിരുന്നു. ഞാന്‍ വിചാരിച്ചു ലാലേട്ടന്റെ കട്ട ഫാനായിരിക്കുമെന്ന്. എനിക്ക് ഭയങ്ക പ്രതീക്ഷയായി. പക്ഷേ ഞാന്‍ സിനിമയ്ക്ക് പോവാന്‍ പറഞ്ഞപ്പോള്‍ ചേട്ടന്‍ അടുത്തയാഴ്ചയാവട്ടെ എന്നു പറഞ്ഞു മാറ്റി. അങ്ങനെ ആഴ്ചകള്‍ പലതും കടന്നു പോയി. ഒറ്റ സിനിമയും കാണാതെ. ഞാന്‍ കരച്ചില്‍ തുടങ്ങി. ഇടയ്ക്ക് എപ്പോഴേ ഞാന്‍ ചേട്ടനോടു ചോദിച്ചു. ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ? ചേട്ടന്‍ അവസാനം കണ്ട സിനിമ ഏതാണ്. കിലുക്കം... പിന്നെ ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല. പുള്ളി ഇപ്പോഴും അവിടെ തന്നെ നില്‍ക്കുകയാണ്....
ഡിസംബര്‍ മാസം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധികരിച്ചത്.
Content Highlights: navya about her husband santhosh menon