അവര്‍ വിവാഹിതരായി: നിറകണ്ണുകളോടെ അമ്മ


1 min read
Read later
Print
Share

മേഗന്‍ മര്‍ക്കലും ബ്രീട്ടീഷ് രാജകുമാരന്‍ ഹാരിയും വിവാഹിതരായി. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ രാജകുടുംബാംഗങ്ങളുടെയും ഇരുവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മേഗന്റെ മാതാവ് നിറകണ്ണുകളോടെ ചടങ്ങുകള്‍ വീക്ഷിക്കുന്ന ദൃശ്യങ്ങള്‍ ബ്രീട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

മേഗന്റ പിതാവും അര്‍ധസഹോദരനും വിവാഹത്തില്‍ പങ്കെടുത്തില്ല.

തൂവെള്ള ഗൗണില്‍ സുന്ദരിയായി അമ്മയ്‌ക്കൊപ്പമാണ് മേഗന്‍ കറുത്ത കാറില്‍ ചാപ്പലിന് മുന്നിലെത്തിയത്. തുടര്‍ന്ന് മേഗനെ ഹാരിയുടെ പിതാവ് ചാള്‍സ് കൈപിടിച്ച് വിവാഹ വേദിയായ ചാപ്പലിലേക്ക് ആനയിച്ചു. അവിടെ കറുത്ത ഔദ്യോഗിക വേഷത്തില്‍ ഹാരി സഹോദരന്‍ വില്യമിനൊപ്പം മേഗനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ബ്രിട്ടീഷ് ജനതയുടെ ആശംസകള്‍ ഏറ്റുവാങ്ങികൊണ്ട് ക്ഷണിക്കപ്പെട്ട അതിഥികളുടെയും ബന്ധുക്കളുടെയും സാനിധ്യത്തില്‍ മോതിരം കൈമാറി അവരൊന്നായി. രണ്ട് വര്‍ഷത്തെ പ്രണയത്തിന് സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ പരിസമാപ്തി.
2000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തിനെത്തിയിരുന്നു. ഇതില്‍ ഇന്ത്യന്‍ ചലചിത്ര താരവും മേഗന്‍ മര്‍ക്കലിന്റെ സുഹൃത്തുമായ പ്രിയങ്ക ചോപ്രയും ഉള്‍പ്പെടും.

മേഗന്റ പിതാവിന്റെ അസാന്നിധ്യത്തിലാണ് ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ മേഗന്റെ കരം പിടിച്ച് വേദിയിലേക്ക് ആനയിച്ചത്.


Content Highlight: Meghan Markle Wedds And Prince Harry

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram