വിയര്‍ത്തു കഴിഞ്ഞാല്‍ പലര്‍ക്കും മറ്റുള്ളവരുടെ അടുത്തുപോകാന്‍ ആത്മവിശ്വാസക്കുറവാണ്. ദുര്‍ഗന്ധമാണ് വില്ലന്‍. എന്നാല്‍ അമിതമായി വിയര്‍ക്കുന്നവര്‍ക്ക് ദുര്‍ഗന്ധം അകറ്റാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ദിവസവും രണ്ട് നേരം കുളിക്കുന്നത് വിയര്‍പ്പിന്റെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. എന്നാല്‍ ഒരു നേരം മാത്രമേ തല കുളിക്കാവു.
പിണ്ഡതൈലം നാല്‍പാമാരാദി തൈലം എന്നിവ ദേഹത്തു പുരട്ടി തടവി കുളിച്ചാലും ദുര്‍ഗന്ധം മാറും.
കുളിക്കുന്ന വെള്ളത്തില്‍ അല്‍പ്പം നാരങ്ങ പിഴിഞ്ഞൊഴിച്ചു കുളിച്ചാല്‍ ദുര്‍ഗന്ധം മാറും.
അല്‍പ്പം റോസ്‌വാട്ടര്‍ ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പിന്റെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
ചന്ദനം, രാമച്ചം എന്നിവ അരച്ച് ദേഹത്തുപുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
വെള്ളത്തില്‍ അല്‍പ്പം കര്‍പ്പുര തൈലം ചേര്‍ത്തു കുളിക്കുന്നതും നല്ലതാണ്.
Content Highlights: tips for good body smell