'ഇത് നിങ്ങളെ വിശുദ്ധീകരിക്കും' ആര്‍ത്തവരക്തം മുഖത്തുപുരട്ടിയും നെറ്റിയില്‍ അണിഞ്ഞും യുവതി


1 min read
Read later
Print
Share

മന്ത്രവാദത്തില്‍ വിദഗ്ധയാണ് കോളേ ഇസ് ഡോറ.

ര്‍ത്തവരക്തം മുഖത്തു പുരട്ടിയും നെറ്റിയില്‍ തിലകമാക്കിയും യുവതി. സോഷ്യല്‍ മീഡിയയില്‍ 'വുമണ്‍ എംപവര്‍മെന്റ്'എന്ന പേരില്‍ സെല്‍ഫികള്‍ പങ്കുവയ്ക്കുന്ന കോളേ ഇസ് ഡോറ എന്ന യുവതിയാണ് ആര്‍ത്തവ രക്തം മുഖത്തു പുരട്ടി നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. ആത്മീയമായി സൗഖ്യപ്പെടാന്‍ ഇത് സഹായിക്കുമെന്ന് കുറിച്ചുകൊണ്ടാണ് ഇവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

മന്ത്രവാദത്തില്‍ വിദഗ്ധയാണ് കോളേ ഇസ് ഡോറ. തന്റെ തന്നെ ആര്‍ത്തവരക്തം നെറ്റിയില്‍ തിലകമായി അണിഞ്ഞും മുഖത്തു പുരട്ടിയും ആര്‍ത്തവ ദിനങ്ങള്‍ ഏറ്റവും ശക്തമായ സമയമാണെന്ന് ഇവര്‍ കുറിക്കുന്നു. ആര്‍ത്തവ ദിനങ്ങളിലാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനര്‍ഥം ഈ സമയങ്ങളില്‍ നിങ്ങളള്‍ക്ക് വളരെയധികം ഉള്‍ക്കാഴ്ച ലഭിക്കുന്നു എന്ന് കൂടിയാണ്.

ആത്മിയമായ അറിവ് ഈ സമയം വളരെ ഉയര്‍ന്ന നിലയിലായിരിക്കും. നിങ്ങള്‍ നിങ്ങളുടെ രക്തം കൊണ്ട് സ്വയം വിശുദ്ധീകരിക്കുക. ഇത് നിങ്ങളെ അഭിമാനമുള്ളവരാക്കും - കോളേ കുറിക്കുന്നു. മുമ്പ് കയ്യിടുക്കിലെ രോമം നീക്കം ചെയ്യാതെ കോളേ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Content Highlights: Woman Wipes Period Blood On Her Forehead And face For Spiritual Healing

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram