ഉറക്കത്തിന്റെ അളവിനെയും ശരീരത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്ന ഒന്നാണ് മെത്തയുടെ ഗുണമേന്മ. മെത്ത ഉപയോഗിക്കുമ്പോള്‍ ഭംഗി മാത്രം നോക്കിയാല്‍ പോര ഗുണമേന്മയും ഉണ്ടാകണം.
ചില മെത്തകള്‍ ആസ്തമ കൂടാന്‍ കാരണമാകും. അലര്‍ജിയും ഉണ്ടാക്കാം. ഒരാള്‍ക്കു മാത്രം കിടക്കാനുള്ള കിടക്കയാണെങ്കിലും അല്‍പ്പം വീതിയുള്ളത് നോക്കി വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടാം.
എത്ര നല്ലമെത്തയാണെങ്കിലും 7-8 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം മാറ്റുന്നതാണ് നല്ലത്. വര്‍ഷം കൂടും തോറും മെത്ത നല്‍കുന്ന സപ്പോര്‍ട്ട് കുറഞ്ഞുവരും.
തുടര്‍ച്ചയായി ഒരേവശത്ത് കിടക്കുന്നത് ഒരു വശം മാത്രം കുഴിഞ്ഞു വരാന്‍ ഇടയാക്കും. ഇടയ്ക്ക് തല വയ്ക്കുന്നിടത്ത് കാലും കാലു വയ്ക്കുന്നിടത്ത് തലയും തിരിച്ചും വയ്ക്കുക.
പുതിയ മെത്തയുമായി ശരീരം യോജിക്കാന്‍ 2,4 ആഴ്ച എടുക്കും. അതുകൊണ്ട് തന്നെ പുതിയ മെത്തകളില്‍ കിടക്കുമ്പോള്‍ ചിലര്‍ക്ക് ശരീരവേദന വരാം.
ഭാരം കുറഞ്ഞവര്‍ മൃദുവായ മെത്തകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവര്‍ പരുക്കന്‍ മെത്തകള്‍ ഉപയോഗിച്ചാല്‍ ശരീരത്തിലെ പ്രഷര്‍ പോയിന്റുകളില്‍ വേദനയും കൈകാലുകളില്‍ സൂചി കൊണ്ട് കുത്തുംപോലെയുള്ള വേദനയും അനുഭവപ്പെടാം.
Content Highlight: lifestyle tips