അവള്‍ ചതിക്കുമോ? ഇടതു കൈയിലെ ഈ വിരല്‍ പറയുമെന്ന് പഠനം


1 min read
Read later
Print
Share

ഇടതു കൈയില്‍ നീളമുള്ള ചൂണ്ടുവിരലുള്ള പെണ്ണിന് സ്‌ത്രൈണത കൂടുതലായിരിക്കുമെന്ന് ഗവേഷകര്‍. നീണ്ട ചൂണ്ടുവിരലും ചെറിയമോതിരവിരലുമുള്ള സ്ത്രീകളില്‍ ഉയര്‍ന്ന് അളവില്‍ സ്ത്രീലൈംഗീക ഹോര്‍മോണിന്റെ സാന്നിധ്യമുള്ളതായി പഠനം കണ്ടെത്തി.


കാമുകി ചതിക്കുമോ അങ്ങനെ ചോദിച്ചാല്‍ പെട്ടെന്ന് ഒരു ഉത്തരം പറയാന്‍ കഴിയില്ല. എന്നാല്‍ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ഇതിന് മറുപടി നല്‍കുന്നു. പെണ്ണിന്റെ ഇടതുകൈയിലെ ചൂണ്ടുവിരലിന്റെ നീളം പ്രണയബന്ധങ്ങളെ സൂചിപ്പിക്കുന്നതാണെന്ന് പഠനം. ഇടതു കൈയില്‍ നീളമുള്ള ചൂണ്ടുവിരലുള്ള പെണ്ണിന് സ്‌ത്രൈണത കൂടുതലായിരിക്കുമെന്ന് ഗവേഷകര്‍. നീണ്ട ചൂണ്ടുവിരലും ചെറിയമോതിരവിരലുമുള്ള സ്ത്രീകളില്‍ ഉയര്‍ന്ന് അളവില്‍ സ്ത്രീലൈംഗീക ഹോര്‍മോണിന്റെ സാന്നിധ്യമുള്ളതായി പഠനം കണ്ടെത്തി.

എന്നാല്‍ നീളമുള്ള മോതിരവിരലും ചെറിയ ചൂണ്ടുവിരലുമുള്ളവരില്‍ പുരുഷഹോര്‍മോണ്‍ കൂടുതലായി കാണുന്നു. ചൂണ്ടുവിരലിനേക്കാള്‍ നീളമുള്ള മോതിരവിരലുള്ള പുരുഷന്മാര്‍ക്ക് കായികക്ഷമത കൂടുതലായിരിക്കും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സ്റ്റി പുറത്തുവിട്ട് പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. റോയല്‍ സൊസൈറ്റി ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇടതുകൈയിലെ ചൂണ്ടുവിരലിന് നീളം കൂടിയ സ്ത്രീകള്‍ക്ക് സ്‌ത്രൈണഭാവം കൂടുതലായിരിക്കും മാത്രമല്ല ഇവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായിരിക്കും. ഇവര്‍ പ്രണയബന്ധങ്ങളില്‍ വളരെക്കുറച്ചുമാത്രമായിരിക്കും തൃപ്തരാകുക. പങ്കാളിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതുമൂലമാണ് അങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ മറ്റു ബന്ധങ്ങള്‍ കണ്ടെത്താമെന്നും പഠനം പറയുന്നു. ചൂണ്ടുവിരലിനേക്കാള്‍ വലിയ മോതിരവിരലുള്ള സ്ത്രീകള്‍ ലെസ്ബിയനാകാനുള്ള സാധ്യതയും കൂടുതലാണ്.

content highlights: How to tell if your girlfriend is a cheat? Women with long index fingers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram