സന്തോഷകരമായ ദാമ്പത്യത്തിന് കുറുക്കുവഴികള്‍ ഒന്നും ഇല്ലെന്ന് പറയുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങളിലൂടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ കഴിയും. അതിനായി റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ ഇങ്ങനെ.
1, പലപ്പോഴും പങ്കാളിയുടെ കുഞ്ഞുപരിഭവങ്ങളും സങ്കടങ്ങളും ഭര്‍ത്താക്കന്മാര്‍ പരിഗണിക്കാതെ പോകുന്നത് ദാമ്പത്യ ജീവിതത്തിന്റെ സമാധാനം തകര്‍ക്കും. എന്നാല്‍ അല്‍പ്പം ക്ഷമയോടെ അവരോട് ഇടപെട്ടാല്‍ പങ്കാളികള്‍ക്കിടയിലെ ബന്ധം ഊഷ്മളമാകും. ഇഷ്ടത്തിന് വിരുദ്ധമായി പങ്കാളി എന്തെങ്കിലും ചെയ്താല്‍ ക്ഷമിക്കാന്‍ തയാറാകുക.
2, മുന്‍ഗണന ഭാര്യയ്ക്ക്- ജീവിതത്തില്‍ ആരൊക്കെ വന്നാലും പോയാലും വിവാഹശേഷം മുന്‍ഗണന ഭാര്യക്ക് തന്നെ നല്‍കുക. ജീവിതത്തില്‍ ഒന്നാം സ്ഥാനം പങ്കാളിക്കാണെന്ന ചിന്ത അവരില്‍ സ്‌നേഹവും അടുപ്പവും വര്‍ധിപ്പിക്കും.
3, കുടുംബ ബന്ധങ്ങളില്‍ മാത്രമല്ല ഏതു ബന്ധങ്ങളിലും പങ്കാളികള്‍ പരസ്പരം അഭിനന്ദനം ആഗ്രഹിക്കുന്നവരാണ്. നന്നായി പാചകം ചെയ്യുന്ന ഭാര്യയാണെങ്കില്‍ കുടുംബ ജീവിതം നന്നായി മാനേജ് ചെയ്യുന്നവരാണെങ്കില്‍ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പരസ്പരം അഭിനന്ദിക്കുക. ഇത് കുടുംബ ജീവിതത്തിലെ സന്തോഷം വര്‍ധിപ്പിക്കും.
4, രണ്ടു വ്യത്യസ്ത വ്യക്തികള്‍ ചേരുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുക സ്വഭാവികമാണ്. എന്നാല്‍ രൂക്ഷമാകാതിരിക്കാന്‍ എന്താണ് ഇരുവരും പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയുക. അഭിപ്രായ വ്യത്യാസങ്ങള്‍ തീവ്രവികാരത്തോടെ എടുക്കാതിരിക്കുക.
5, കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാക്കുന്ന മറ്റൊരു കാര്യം പരസ്പരം സന്തോഷിപ്പിക്കലാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാന്‍ ശ്രമിക്കുക. ഒപ്പം ചെറിയ ചെറിയ സര്‍പ്രൈസുകള്‍ നല്‍കിയും ഒന്നിച്ചു സമയം ചിലവഴിച്ചു പരസ്പരം സന്തോഷിപ്പിക്കാം.
6, കുടുംബ ജീവിതത്തിലെ ആണിക്കല്ലുകളില്‍ ഒന്നാണ് പരസ്പരം സമയം നല്‍കുന്നത്. എത്ര തിരക്കുണ്ടെങ്കിലും പങ്കാളിക്കുവേണ്ടി അല്‍പ്പസമയം ചിലവഴിക്കാന്‍ തയാറാകുന്നത് ഇരുവര്‍ക്കും ഇടയിലെ മാനസിക അടുപ്പം വര്‍ധിക്കുകയും സ്‌നേഹം ഊഷ്മളമാകുകയും ചെയ്യും.
Content Highlights: how to make happiness in husband and wife relation