Photo : Facebook | Amazon India
ഫാഷന്‍ & ബ്യൂട്ടി സെഗ്മെന്റില്‍ മികച്ച ഓഫറുകളുമായി ആമസോണ്‍. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് വസ്ത്രങ്ങള്‍, പ്രമുഖ കമ്പനികളുടെ പാദരക്ഷകള്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, വാച്ചുകള്‍, സണ്‍ഗ്ലാസ്, ബാഗുകള്‍ എന്നിവയുടെ വിപുലശേഖരം വന്‍വിലക്കിഴിവില്‍ ആമസോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 24-26 വരെയുള്ള ലിമിറ്റഡ് പിരീഡ് ഓഫറില്‍ 70 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാകും.
വിമന്‍ ക്ലോത്തിങ് സെക്ഷനില്‍ വന്‍ കിഴിവാണ് ആമസോണ്‍ നല്‍കുന്നത്. ടോപ്പുകള്‍, ടീ-ഷര്‍ട്ട്, കുര്‍ത്തികള്‍, സാരികള്‍ എന്നിവ 399 രൂപയ്ക്ക് താഴെ ലഭിക്കും. ജീന്‍സുകള്‍ 699 രൂപയ്ക്ക് താഴെയും ഫാഷന്‍ വെയറുകള്‍ 599 രൂപയ്ക്ക് താഴെയും ആമസോണിലൂടെ ലഭിക്കും. മെന്‍ ക്ലോത്തിങ് വിഭാഗത്തില്‍ ടീ-ഷര്‍ട്ട്, പോളോ എന്നിവ 399 രൂപയ്ക്ക് താഴെ, ഷര്‍ട്ടുകള്‍ 599 രൂപയ്ക്ക് താഴെ, ട്രൗസറുകള്‍, ജീന്‍സ് എന്നിവ 799 രൂപയ്ക്ക് താഴെയും കുര്‍ത്തകള്‍ 199 രൂപ മുതലും ആമസോണ്‍ ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ വിഭാഗത്തിലുള്ള പാദരക്ഷകളുടെ വിപുലശ്രേണി 80 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കും. വാച്ച്, ബാഗ്, ട്രാവല്‍ ബാഗ്, ബാക്ക് പാക്ക്, സണ്‍ ഗ്ലാസ്സുകള്‍ എന്നിവയ്്ക്കും 80 ശതമാനം വരെ വിലക്കിഴിവുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫെയ്‌സ് വാഷ്, സോപ്പ്, ഷാംപൂ, മേക്കപ്പ് കിറ്റുകള്‍, സില്‍വര്‍ ജ്വല്ലറി, മറ്റു ഫാഷന്‍ ആക്‌സസറീസ് എന്നിവയ്ക്കും 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ട്.
കിഡ്‌സ് കളക്ഷന്‍ സെക്ഷനിലും വന്‍ വിലക്കിഴിവുണ്ട്. ക്രോക്‌സ്, അലന്‍ സൊള്ളി, പ്യൂമ, പാരഗണ്‍, പീറ്റര്‍ ഇംഗ്ലണ്ട്, ലാക്‌മെ, വാസെലിന്‍, നിവിയ, ബിബ, കാസിയോ, ലെവിസ്, അഡിഡാസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങള്‍ ആമസോണ്‍ ഓഫര്‍ സെയിലില്‍ ലഭ്യമാണ്. ഇത് കൂടാതെ വിവിധ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് 300 രൂപ അധിക കാഷ് ബാക്കും ആമസോണ്‍ വഴി ലഭിക്കും.
Content Highlights: Amazon Great Indian Festival Big Offer Sale