ഓമന മൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പ്രത്യേകിച്ച് നായ്ക്കളെ. വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്തയാണ് ഗവേഷണ ലോകത്തു നിന്ന് വരുന്നത്. വീട്ടില്‍ നിര്‍ബന്ധമായും നായകളെ വളര്‍ത്തണമെന്ന് ഗവേഷകര്‍ പറയുന്നു. ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നായകളെ വളര്‍ത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
നായ്ക്കളെ വളര്‍ത്തുന്നത് വിഷാദവും മാനസീകസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു നായ നിങ്ങളുടെ കുഞ്ഞിനെ പോലെയാണ് അവര്‍ കുടുംബത്തിന്റെ അഭിഭാജ്യ ഘടകമാണ്. നായകളെ വളര്‍ത്തുന്ന വീട്ടിലും വ്യക്തിക്കും പോസിറ്റീവായ മനോഭാവം ഉണ്ടാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
മാത്രമല്ല ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ വീട്ടില്‍ നായക്കുട്ടികളെ വളര്‍ത്തുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കും. നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 23 ശതമാനം കുറവാണെന്ന് സ്വീഡനില്‍ നടന്ന പഠനത്തിലും വ്യക്തമാക്കുന്നുണ്ട്. നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത വളരെക്കുറവാണ് എന്ന് 2013 ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
Content Highlights: Adopt a dog to stay healthy and motivated