കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്


By ബിജു രാഘവന്‍

2 min read
Read later
Print
Share

നല്ല അമ്മയാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ അമ്മമാര്‍ക്കും ആഗ്രഹം. ഒരു അമ്മ ചെയ്യുന്നതിനെ മികച്ചത് എന്നുപറഞ്ഞ് എപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കണം.

പേളിയും ശ്രീനിഷും കുഞ്ഞും| ഫോട്ടോ- അഖിൽ മേനോൻ

ചെറുപ്പംതൊട്ടേ നിലാവിനെ പ്രണയിച്ച രണ്ടുപേര്‍. മുതിര്‍ന്നപ്പോള്‍ നിലാവത്തിരുന്ന് പ്രണയിച്ച് ഒന്നായവര്‍. ബിഗ് ബോസ് ഷോയിലെ നിലാപ്രണയത്തിലെ നായകനും നായികയും ഇപ്പോള്‍ ജീവിതത്തിലേക്ക് മറ്റൊരു നിലാവ് ഉദിച്ച സന്തോഷത്തിലാണ്. പേളി മാണിയും ശ്രീനിഷ് അരവിന്ദും അച്ഛനും അമ്മയുമായതിന്റെ സന്തോഷത്തിലാണ്. അവരുടെ ആനന്ദം കുഞ്ഞുമോള്‍,നില അടുത്തിരുന്ന്് ചിരിക്കുന്നു.

ഈയൊരു നിമിഷം പണ്ട് സ്വപ്‌നത്തില്‍ ഉണ്ടായിരുന്നോ

തീര്‍ച്ചയായും. ഒരു കുഞ്ഞ് വേണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ട്. നല്ലൊരു ഭര്‍ത്താവ്,കുഞ്ഞ്.ഒരാള്‍ക്ക് ആവശ്യമുള്ള ഏറ്റവും നല്ലൊരു ജീവിതമാണ് ഇപ്പോഴെനിക്ക് ഉള്ളത്. നല്ലൊരു പങ്കാളിയെ കിട്ടുമ്പോള്‍ അല്ലേ ജീവിതം മനോഹരമാവുന്നത്. ഞാനും ശ്രീനിയും കണ്ട് മുട്ടിയത് തന്നെ വലിയ അനുഗ്രഹമായി തോന്നാറുണ്ട്. വാവയും ഞങ്ങളുടെയൊരു മിക്‌സാണ്. അവള്‍ കുറുമ്പിയുമാണ്. അതേ സമയം ഒരുപാട് വാശിയുമില്ല. പ്രസവിക്കുംമുന്നേ എന്റെ സുഹൃത്തുക്കളൊക്കെ പേടിപ്പിച്ചിരുന്നു. കൊച്ച് വന്നാല്‍ പേളിക്ക് പിന്നെ ഉറക്കമുണ്ടാവില്ല എന്നൊക്കെ പറഞ്ഞിട്ട്. പക്ഷേ ഇതുവരെ അങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടില്ല.

പ്രസവശേഷമുള്ള വിഷാദത്തിലൂടെ ഒരുപാട് അമ്മമാര്‍ കടന്നുപോവുന്നുണ്ട്. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ

എനിക്ക് ആദ്യത്തെ രണ്ടുമാസം മൂഡ് മാറ്റങ്ങളൊക്കെയുണ്ടായിരുന്നു. കടുത്ത വിഷാദാവസ്ഥയൊന്നും വന്നിട്ടില്ല. ചില ദിവസങ്ങളില്‍ വല്ലാത്ത സങ്കടം വരും. നമ്മുടെ ശരീരം കണ്ണാടിയില്‍ കാണുമ്പോള്‍, പലതരത്തിലുള്ള വേദനകള്‍ വന്ന് ബുദ്ധിമുട്ടിക്കുമ്പോള്‍. ഇത്തരം സമയത്തൊക്കെ പ്രസവശുശ്രൂഷ ഏറെ പ്രാധാന്യമുള്ളതാണ്. അതുപോലെ പ്രസവം കഴിഞ്ഞ് കുറച്ചുകാലത്തേക്കെങ്കിലും നമ്മുടെ മനസ്സ് വിഷമിപ്പിക്കാന്‍ സാധ്യതയുള്ളവരെ കാണരുത്. പ്രസവിച്ചപ്പോള്‍ നീ തടി വെച്ചല്ലോ, നിനക്ക് പാലില്ലല്ലോ എന്നൊക്കെ കമന്റ് അടിച്ച് വേദനിപ്പിക്കുന്നവരുണ്ട്.

ഒരു ദിവസം നില വല്ലാത്ത കരച്ചില്‍. അപ്പോള്‍ എന്റെ അടുത്ത് വന്നൊരു ബന്ധുവിന്റെ കമന്റ്. 'പാലില്ല, അതാണ് കൊച്ച് കരയുന്നത്.' ഞാനാണെങ്കില്‍ തൊട്ടുമുന്നേ പാല്‍ കൊടുത്തിട്ടേയുള്ളൂ. പക്ഷേ അവര്‍ ഇത് പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം വന്നു. ഞാന്‍ ഭയങ്കര കരച്ചിലായി. പ്രസവം കഴിഞ്ഞ് ഏഴോ എട്ടോ ദിവസമായിട്ടേയുള്ളൂ. ജനിച്ച ഉടനെ കുഞ്ഞ് ചെറുതായി കരഞ്ഞാലും കൂടെ കരഞ്ഞുപോവുന്നവരാണ് അമ്മമാര്‍. അത്രയ്ക്കും സെന്‍സിറ്റീവായ കാലം. ഈയൊരു സമയത്ത് കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്. ഒരിക്കലും നെഗറ്റീവായൊരു കമന്റ് പറഞ്ഞ് പ്രസവിച്ച് കിടക്കുന്ന പെണ്ണിനെ വൈകാരികമായി വിഷമിപ്പിക്കരുത്.

women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

നല്ല അമ്മയാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ അമ്മമാര്‍ക്കും ആഗ്രഹം. ഒരു അമ്മ ചെയ്യുന്നതിനെ മികച്ചത് എന്നുപറഞ്ഞ് എപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കണം. നീ ഇന്ന് എന്ത് നന്നായിട്ടാണ് കൊച്ചിനെ നോക്കിയത്, കൊച്ച് വളരെ ഹാപ്പിയാണ് നിന്റെ കൂടെ എന്നൊക്കെ പറഞ്ഞാല്‍ തന്നെ അമ്മയാവുന്ന കാലത്തുള്ള വിഷാദമൊക്കെ താനെ അകന്നുപോവും.

ശ്രീനിഷ് നന്നായി പിന്തുണച്ചോ

ശ്രീനി എപ്പോഴും എന്നെ ഓക്കെ ആക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് അവന്‍ പറയും നിന്നെ കാണാന്‍ എന്തൊരു ഭംഗിയാണെന്ന്. നിനക്കിപ്പോള്‍ നല്ല തിളക്കം വന്നിട്ടുണ്ടല്ലോ. ഇടയ്ക്ക് വയറില്‍ തൊട്ടുനോക്കി പറയും, ഇതായിരുന്നല്ലോ നമ്മുടെ വാവയുടെ വീടെന്ന്. ഇങ്ങനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നിയിരുന്നു. പ്രസവം കഴിഞ്ഞ് ഒരു മാസത്തോളം ഒരുമുറിയില്‍ അടച്ചിരുന്ന് ജീവിക്കുമ്പോള്‍ ഇതൊക്കെയല്ലേ വലിയ സന്തോഷം. ആദ്യത്തെ 28 ദിവസം ഞാന്‍ ഫോണ്‍ പോലും തൊട്ടിട്ടില്ല. നമ്മളും നമ്മുടെ ചിന്തയും മാത്രമേ ആ റൂമിനകത്തുള്ളൂ. ആ സമയത്ത് ഏറ്റവും സപ്പോര്‍ട്ട് ചെയ്യേണ്ടത് ഭര്‍ത്താവാണ്. ഭര്‍ത്താവ് നമ്മളെ സ്‌നേഹിക്കണം, കൂടെ നില്‍ക്കണം, നമുക്കൊരു താങ്ങായി.'

പേളിയുടെയും നിലയുടെയും കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Pearle Maaney, Srinish and daughter Nila

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram