പുരസ്‌കാരച്ചടങ്ങിൽ ഉടുത്തത് അമ്മമ്മയുടെ സാരി, മുടിയിൽ ചൂടിയത് അച്ഛമ്മയുടെ ബ്രോച്ച്- അന്ന ബെൻ


By പി.പ്രജിത്ത്

2 min read
Read later
Print
Share

അവരുടെ മൂന്നാം തലമുറയിലെ പെണ്ണൊരുത്തിയായി സദസ്സിനെ അഭിസംബോധന ചെയ്യുമ്പോൾ പക്ഷേ, വാക്കുകൾ പാതിയിൽ മുറിഞ്ഞുപോയി. കരുത്തു തന്നെയാണല്ലോ ഏറ്റവും വലിയ ദൗർബല്യവും

Photographer : Sarin Ramdas (Vaffara)

ണ്ടുവർഷം, നാലുസിനിമകൾ, രണ്ട് സംസ്ഥാനപുരസ്‌കാരം... മികച്ചനടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി, കരഘോഷങ്ങൾക്കു നടുവിൽ നിൽക്കുമ്പോൾ അന്നാ ബെന്നിന്റെ മനസ്സിൽ തനിക്കുമുൻപേ നടന്ന രണ്ട് പെണ്ണുങ്ങളായിരുന്നു... രണ്ട് അമ്മമാർ. അവരുടെ മൂന്നാം തലമുറയിലെ പെണ്ണൊരുത്തിയായി സദസ്സിനെ അഭിസംബോധന ചെയ്യുമ്പോൾ പക്ഷേ, വാക്കുകൾ പാതിയിൽ മുറിഞ്ഞുപോയി. കരുത്തു തന്നെയാണല്ലോ ഏറ്റവും വലിയ ദൗർബല്യവും. തന്റെ ആ ദൗർബല്യങ്ങളെപ്പറ്റിയാണ് അന്ന ആദ്യം പറഞ്ഞുതുടങ്ങിയത്.

''പുരസ്‌കാരച്ചടങ്ങിൽ ഞാനുടുത്തത് അമ്മമ്മയുടെ സാരിയാണ്. അച്ഛമ്മയുടെ ബ്രോച്ചായിരുന്നു മുടിയിൽ ചൂടിയത്. മനസ്സുകൊണ്ട് ഞാനവരെ ഒപ്പം ചേർത്തു. പെൺകുട്ടിയെന്ന നിലയിൽ എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും മുന്നോട്ടുനയിച്ചതുമെല്ലാം അവരായിരുന്നു.

അമ്മമ്മയും അച്ഛമ്മയുമായി ഞാനത്രയ്ക്ക് അടുപ്പമാണ്. അമ്മമ്മ ഇന്ന് ജീവിച്ചിരിപ്പില്ല, അച്ഛമ്മയ്ക്ക് തൊണ്ണൂറ്റിനാല് വയസ്സായി, അവാർഡ് വിവരം പറഞ്ഞാലും ഉൾക്കൊള്ളാനാകാത്ത രീതിയിൽ മാറിക്കഴിഞ്ഞു. അവരുടെ കൂട്ടില്ലാതെ ജീവിതത്തിലൊരു നേട്ടവും എനിക്ക് കൈപ്പറ്റാനാകില്ല. കാരണം ഇരുവരും അത്രമേലെന്നെ സ്വാധീനിച്ചിട്ടുണ്ട്. കേവലം കാഴ്ച്ചകളും കഥകളും നിറച്ചുതരികയായിരുന്നില്ല അവർ, വ്യക്തമായ കാഴ്ച്ചപ്പാടുകൾ പകർന്നു തരികയായിരുന്നു. മനസ്സിനെ പാകപ്പെടുത്താൻ, ചിരിക്കാനും സ്നേഹിക്കാനും വിമർശിക്കാനും പ്രശംസിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചു. വാക്കുകളിലൂടെ വിനയത്തിലേക്കിറങ്ങാൻ പരിശീലിപ്പിച്ചു. ഭാവി ചിട്ടപ്പെടുത്താനുള്ള പ്രോത്സാഹനവും നിർദ്ദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നു.

Jayasurya
സംസ്ഥാന ചലച്ചിത്രപുരസ്കാര വേദിയിൽ അന്ന ബെൻ | ഫോട്ടോ: പ്രവീൺദാസ്‌ എം

പുരസ്‌കാരം ഏറ്റുവാങ്ങി മൈക്കിനുമുന്നിൽ നിന്നപ്പോൾ ഉദ്ദേശിച്ചതൊന്നും പറയാൻ കഴിഞ്ഞില്ല, ഒരുപാട് ചിന്തകളായിരുന്നു ആ നേരം മനസ്സിൽ. പ്രസംഗിച്ച് മുൻപരിചയമൊന്നുമില്ലല്ലോ... പറഞ്ഞുതുടങ്ങിയപ്പോഴേ കയ്യിൽനിന്നു പോയി... ആർക്കും ഒന്നും പൂർണ്ണമായി മനസ്സിലായില്ല.''

anna
പുതിയ ലക്കം ​ഗൃഹലക്ഷ്മി വാങ്ങാം

ക്രിസ്മസ് വിശേഷങ്ങൾ

ഞങ്ങളുടേത് തറവാട് വീടാണ്, അതുകൊണ്ട് തന്നെ ഓർമ്മയിലെ ക്രിസ്മസ് കാലം ആൾക്കൂട്ടവും ബഹളവും നിറഞ്ഞതാണ്.
കുട്ടിക്കാലത്ത് ക്രിസ്മസ് കാലത്തെ ഓർമ്മകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഉറക്കമൊഴിഞ്ഞുള്ള രാത്രി നടത്തങ്ങളാണ്.അമ്മയുടെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് കുറച്ചധികം നടക്കാനുണ്ട്. പാതിരാകുർബ്ബാനയ്ക്കായി ഞങ്ങൾ കുട്ടികളെല്ലാം കൂടി കലപിലയുണ്ടാക്കികൊണ്ട് പള്ളിയിലേക്ക് നീങ്ങുന്നത് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. പപ്പയുടെ മൂത്ത സഹോദരിയുടെ മക്കൾ വിദേശത്താണ്. അവരുടെ വരവ് ഞങ്ങൾക്കൊരു ആഘോഷമാണ്.

വീട്ടിൽ സൂസന്നക്കൊപ്പം ചേർന്നാണ് പുൽക്കൂടും ട്രീയുമെല്ലാം ഒരുക്കുന്നത്. അവളാണ് എല്ലാത്തിനും മുൻപന്തിയിൽ, ഇക്കാര്യത്തിലെല്ലാം ഞാനൊരൽപ്പം പിറകിലേക്കാണ്. അവളിറങ്ങുമ്പോൾ ഒപ്പംനീങ്ങാനാണ് ഇഷ്ടം. കടൽകടന്നുവന്ന വലിയ ക്രിസ്മസ്ട്രീയാണ് വീട്ടിലുള്ളത്. ഡിസംബറിൽ പുറത്തെടുത്തുവച്ചാൽ ജനവരിയായാലും തിരിച്ചു വെക്കാറില്ല.

ട്രീ ഒരുക്കുന്നതെല്ലാം കൊള്ളാം ക്രിസ്മസ്‌കഴിഞ്ഞാൽ തിരച്ചൊതുക്കിവെക്കണമെന്ന താക്കീത് എല്ലാവർഷവും മുടങ്ങാതെ അമ്മയിൽ നിന്ന് കിട്ടാറുണ്ട്.

അന്നബെന്നിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ ഗൃഹലക്ഷ്മി ഡിസംബർ ലക്കം വായിക്കൂ...

Photographer : Sarin Ramdas (Vaffara)
Designer & Stylist : Asaniya Nazrin
Makeup and Hair : Unni P S
Outfit : Paris De Boutique
Jewellery : TT Devassy Kunnamkulam

Content Highlights: anna ben about mothers christmas film award, grihalakshmi, anna ben movies, malayalam latest news

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
assam
Premium

6 min

പശുത്തൊഴുത്തിനേക്കാള്‍ കഷ്ടം; ഒരു ജനതയെ അസം പിഴുതെറിഞ്ഞതിങ്ങനെ!

May 15, 2023


shafi saadi

2 min

'മുസ്ലിം സമുദായത്തിന് ഉപമുഖ്യമന്ത്രിയെ വേണം'; കര്‍ണാടക കോണ്‍ഗ്രസിനോട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

May 15, 2023


Arundhati Roy

2 min

ഒരവസരം കിട്ടിയാൽ കേരളത്തിൽ ബിജെപി തീ വെക്കും; കര്‍ണാടകയോട് നമസ്‌കാരം പറയുന്നു - അരുന്ധതി റോയ്

May 14, 2023