പുതുവര്‍ഷത്തില്‍ സന്തോഷം കണ്ടെത്താനുളള പത്ത് മന്ത്രങ്ങള്‍


2 min read
Read later
Print
Share

ഇതാ പുതുവര്‍ഷത്തില്‍ ജീവിതത്തിലല്പം കൂടി പോസിറ്റീവാകാനുളള ടിപ്‌സുകള്‍.....

'Happiness is like a butterfly: the more you chase it, the more it will elude you, but if you turn your attention to other things, it will come and sit softly on your shoulder.' Henry David Thoreau

സന്തോഷം ഒരു ചിത്രശലഭത്തെ പോലെയാണ്. അതിനെ തേടി അതിനു പുറകെ പോകുമ്പോള്‍ പിടിതരാന്‍ മടിയ്ക്കും, എന്നാല്‍ ചുറ്റുമുളള മറ്റെല്ലാത്തിനും ഭംഗി കാണാന്‍ ശ്രമിച്ചാല്‍ നാം പുറകെ നടന്ന അതേ ശലഭം നമ്മളെ തേടി വരും. സന്തോഷത്തിന്റെ കാര്യവും അത്രയേ ഉളളൂ. ഉയര്‍ന്ന മാര്‍ക്ക് നേടുന്നതു പോലെയും നല്ലൊരു ജോലി നേടുന്നതുപോലെയും തന്നെ സന്തോഷവും ഒരു നേട്ടമാണ്. നമ്മുടെ തീരുമാനമാണ്.

എന്നാല്‍ ജീവിതത്തില്‍ എത്ര പേര്‍ സന്തോഷത്തെ ഒരു ലക്ഷ്യമായി കാണുന്നു? വളരെ ചുരുക്കം പേരെ ഈ തിരക്കിട്ട ജീവിതത്തില്‍ സന്തോഷമായിരിക്കുക എന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകൂ. ഇതാ പുതുവര്‍ഷത്തില്‍ ജീവിതത്തിലല്പം കൂടി പോസിറ്റീവാകാനുളള ടിപ്‌സുകള്‍.....

1. നെഗറ്റീവ് ചിന്തകളോട് ഗുഡ്‌ബൈ പറയൂ..........ഏതൊക്കെ ചിന്തകളാണ് നിങ്ങളെ നെഗറ്റീവ് ആക്കുന്നതെന്ന് കണ്ടെത്തി അത്തരം ചിന്തകള്‍ മനസ്സിലേക്ക് കടന്നു വരുമ്പോള്‍ ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും പ്രവൃത്തിയിലേക്ക് മനസ്സിനെ തിരിച്ചുവിട്ടാല്‍ ഒരു പരിധി വരെ മനസ്സ് ശാന്തമാകും. ഒപ്പം യോഗയും വ്യായാമവും, സംഗീതവും, വായനയും മറ്റുമായി ജീവിതം അല്പം ചിട്ടയാക്കുന്നതും ചിന്തകളെ പോസിറ്റീവാക്കാന്‍ സഹായിക്കും.

2. ചിരിക്കാന്‍ മടിക്കല്ലേ .....'we shall never know all the good that a simple smile can do - mother teresa'

വീട്ടിലും ജോലിസ്ഥലത്തും ചുറ്റുപാടുമുളളവരോട് ഇടപഴകുമ്പോള്‍ മുഖത്തൊരു ചെറുപുഞ്ചിരിയുണ്ടെങ്കില്‍ നമുക്കു ചുറ്റും സന്തോഷത്തിന്റെ ഒരു വലയം സൃഷ്ടിക്കപ്പെടും. ചിരിക്കുമ്പോള്‍ നമ്മുടെ ശരീരത്തിന് മൊത്തം ഒരു റിലാക്‌സേഷന്‍ സംഭവിക്കുന്നു. നമ്മുടെ ചിന്തകള്‍ ആരോഗ്യകരമാക്കുന്നതോടൊപ്പം മാനസികോര്‍ജ്ജം പകരാനും ചിരി സഹായിക്കുന്നു.

3. പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അതിനായി അധികസമയം നീക്കി വെയ്ക്കാതെ അത് പരിഹരിക്കാനുളള വഴികളെക്കുറിച്ചാവണം ചിന്തിക്കേണ്ടത്.

4. ഇഷ്ടമുളള കാര്യങ്ങള്‍ക്കായി സമയം നീക്കി വെക്കാം.....ഓരോ ദിവസവും ഇഷ്ടമുളള ചെറിയ ചെറിയ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണം. അതൊരു പക്ഷേ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതാവാം, ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നതാവാം, ഒരു ഔട്ടിങ് ആകാം.

5. മറ്റുളളവരെ സന്തോഷിപ്പിക്കാം.....പ്രായമായവരെ സഹായിക്കുന്നതും, വീട്ടിലെ മുതിര്‍ന്ന അംഗത്തോടൊപ്പം അല്പ നേരം ചിലവഴിക്കുന്നതും, കുട്ടികള്‍ക്കൊപ്പം കളിക്കുന്നതും നമ്മളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.

6. ചെറിയ വിജയങ്ങളില്‍ സ്വയം പ്രശംസിക്കുക.....അല്പം റിസ്‌കെടുത്ത് ചെയ്ത് നേടുന്ന വിജയം അതെത്ര ചെറുതായാലും അതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.

7.സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ പോകാം...ജോലിത്തിരക്കല്‍പ്പം മാറ്റി വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന യാത്രകള്‍ മനസ്സിന്റെ ഭാരം കുറയ്ക്കും.

8. ചെയ്യുന്ന കാര്യങ്ങളില്‍ അല്പം പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുക...

9. ദിവസം തുടങ്ങുമ്പോള്‍ തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം നന്നായി നടക്കുമെന്നും, ഇന്ന് ഞാന്‍ സന്തോഷവാനായിരിക്കുമെന്നും ചിന്തിക്കുക.

10.ഒരു ദിവസം അവസാനിക്കുമ്പോള്‍ ആ ദിവസം ചെയ്ത നല്ലകാര്യങ്ങള്‍ ഓര്‍ക്കുക...അന്നു സന്തോഷിക്കാനിടയായ സന്ദര്‍ഭങ്ങളെ വീണ്ടും ഓര്‍ക്കുക

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram