ഒരുകൈയില്‍ കോഴിക്കുഞ്ഞും മറുകൈയില്‍ പത്തുരൂപയും പിടിച്ചായിരുന്നു അവന്റെ വരവ്. അതുകണ്ടു നിന്നവര്‍ക്ക് ഒരുപോലെ ചിരിയും കരച്ചിലും വന്നു. അത്രയ്ക്ക് നിഷ്‌കളങ്കമായായിരുന്നു ആ കുഞ്ഞിന്റെ പെരുമാറ്റം. മിസോറാമിലെ സെയ്‌റംഗിലാണ് സംഭവം. പത്തുവയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടി സൈക്കിള്‍ ഓടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ അയല്‍ക്കാരന്റെ കോഴിക്കുഞ്ഞിന്റെ മുകളില്‍ കയറുകയായിരുന്നു.
കൂടുതല്‍ ആലോചിക്കാതെ അവന്‍ പരിക്കേറ്റ കോഴിക്കുഞ്ഞിനേയും കൈയിലുള്ള പത്തുരൂപയും എടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തുകയായിരുന്നു. എങ്ങനെ എങ്കിലും ഈ കോഴിക്കുഞ്ഞിനെ രക്ഷപെടുത്തണം എന്നായിരുന്നു അവന്റെ ആവശ്യം. അവന്റെ പ്രവര്‍ത്തിയിലെ നിഷ്‌കളങ്കതയും സത്യസന്ധതയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Content Highlights: accidentally runs over chicken with cycle boy reached hospital