ടാൽക്കം പൗഡറുകള്‍ സ്ത്രീകള്‍ക്ക് അണ്ഡാശയ അർബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍. കാനഡയിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനനേന്ദ്രിയങ്ങളില്‍ ടാല്‍ക്കം പൗഡറുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് മുഖത്തോ മറ്റ് ശരീരഭാഗങ്ങളിലോ ഉപയോഗിക്കുന്നവരെക്കാള്‍ നാല്പത് ശതമാനം അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്നും വ്യക്തമാക്കുന്നു.
അടുത്തിടെ നടത്തിയ ഇരുപത്തിയൊമ്പത് പഠനങ്ങളില്‍ ഇരുപത്തിയൊന്ന് പഠനങ്ങളും ഇത് ശരിവെക്കുന്നതാണെന്നാണ് വിദഗ്ധാഭിപ്രായം.
ടാല്‍ക്കം പൗഡറുകള്‍ അണ്ഡാശയ അര്‍ബുദത്തിനും അതോടൊപ്പം യോനിക്കും മലദ്വാരത്തിനും ഇടക്കുള്ള ഭാഗത്ത് അണുബാധക്ക് കാരണമാകും കൂടാതെ ഇത് ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ തകരാറിനും കാരണമാകുന്നു.
സിലിക്കോണ്‍, മഗ്നീഷ്യം, ഓക്‌സിജന്‍ എന്നിവയാല്‍ രൂപപ്പെടുന്ന കളിമണ്ണ് ധാതുക്കളില്‍ നിന്നാണ് ടാല്‍ക് നിര്‍മ്മിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രകൃതിദത്തമായ രൂപമാണ് ആസ്ബറ്റോസ്. എന്നാല്‍ ഇത് ശ്വാസകോശാര്‍ബുദത്തിന് കാരണമാകുമെന്ന് വ്യക്തമായതോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ 1970 ന് ശേഷം ആസ്ബറ്റോസ് ഇല്ലാതെയുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചു പോരുന്നത്.
ഇന്ന് ടാല്‍ക് ബേബി പൗഡറിലും, ചൂയിംഗം, മധുരപലഹാരങ്ങള്‍, ഒലീവ് ഓയില്‍ തുടങ്ങിയ ഉത്പന്നങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
Content Highlights: Talcum powder ‘could cause ovarian cancer’, experts warn, ovarian cancer, Women Health