ആര്‍ത്തവകാലത്ത് നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നത്


1 min read
Read later
Print
Share

ആര്‍ത്തവമെന്ന പ്രക്രിയ സ്ത്രീശരീരത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളെ കുറിച്ച് പറയുകയാണ് ഗ്ലാമര്‍ മാഗസിന്‍ പുറത്തിറക്കിയ ഈ വീഡിയോ. രണ്ടു മിനിട്ടാണ് ഇതിന്റെ ദൈര്‍ഘ്യം.

ര്‍ത്തവകാലത്തെ അസ്വസ്ഥതകള്‍ സ്ത്രീകളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കാറ്. വയറുവേദന, നടുവേദന, ഛര്‍ദ്ദി അങ്ങനെ നിരവധി ബുദ്ധിമുട്ടുകള്‍ ആ സമയത്ത് പ്രത്യക്ഷപ്പെടും. മാനസികമായ അസ്വസ്ഥകള്‍ വേറെ. ആര്‍ത്തവമെന്ന പ്രക്രിയ സ്ത്രീശരീരത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളെ കുറിച്ച് പറയുകയാണ് ഗ്ലാമര്‍ മാഗസിന്‍ പുറത്തിറക്കിയ ഈ വീഡിയോ. രണ്ടു മിനിട്ടാണ് ഇതിന്റെ ദൈര്‍ഘ്യം.

ആര്‍ത്തവദിനങ്ങളിലും അല്ലാത്ത ദിവസങ്ങളിലും സ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും അവയ്ക്ക് കാരണമാകുന്ന ഹോര്‍മോണുകളെയും കുറിച്ച് രണ്ടുമിനിട്ടുകള്‍ക്കുള്ളില്‍ വളരെ ലളിതമായി വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ആര്‍ത്തവത്തിന്റെ ആദ്യ 1-2 ദിവസത്തെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറവായതിനാല്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്ന സമയമാണിത്. ആര്‍ത്തവം അവസാനിക്കുന്നതോടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ധിക്കും. ഊര്‍ജം തിരികെയെത്തും. ചര്‍മം തിളങ്ങുകയും പ്രസരിപ്പുകളുള്ളവരാകുകയും ചെയ്യും.

മാസത്തിലെ പത്ത്- പതിമൂന്ന് തീയതികളിലെത്തുമ്പോഴേക്കും ശാരീരികമായും മാനസികമായും ഊര്‍ജ്വസ്വലമാകുന്ന അവസ്ഥയിലായിരിക്കും സ്ത്രീകള്‍. മാത്രമല്ല; ഗര്‍ഭധാരണത്തിന് ഏറ്റവും അനുകൂലമായ ദിവസങ്ങള്‍ കൂടിയാണിത്.

എന്നാല്‍ പതിനാലാം തിയതി ആര്‍ത്തവം ആരംഭിക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയും. ടെസ്‌റ്റോസ്റ്റിറോണിന്റെയും പ്രൊജെസ്റ്റ്രോണിന്റെയും അളവ് കൂടും. മുഖക്കുരുവും മറ്റും പ്രത്യക്ഷപ്പെടുന്ന സമയം കൂടിയാണിത്. ഈ സമയത്ത് ആരോഗ്യദായകമായ ഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ക്ഷീണവും താല്‍പര്യമില്ലായ്മയും പ്രത്യക്ഷപ്പെടുന്ന സമയമാണിത്.

23-24 ദിവസങ്ങളിലെത്തുമ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ തോന്നാത്ത മാനസികാവസ്ഥയിലായിരിക്കും നിങ്ങള്‍. ആര്‍ത്തവപൂര്‍വ അസ്വസ്ഥകളെ ഇല്ലാതാക്കാന്‍ മാസത്തിന്റെ അവസാനദിനങ്ങളായ 26-28 ദിനങ്ങളില്‍ വ്യായാമം ചെയ്യുക.

മധുരവും കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ആവശ്യത്തിനു വെള്ളം കുടിക്കുക. കാരണം അടുത്ത ആര്‍ത്തവ ചക്രത്തിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ മാസം ആദ്യം യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിട്ടുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram