ആ ദിനങ്ങൾ ആഘോഷമാക്കുമ്പോൾ ശ്രദ്ധിക്കൂ


1 min read
Read later
Print
Share

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടിവരുന്നതായും വിദഗ്ധർ വ്യക്തമാക്കുന്നു.

സ്ത്രീകള്‍ എക്കാലവും അനുഭവിച്ചിരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിലൊന്ന് അവരുടെ ആര്‍ത്തവ ദിനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.സാനിറ്ററി നാപ്കിനും തുണിയും ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ടും കൃത്യമായ ഇടവേളകളില്‍ അവ മാറ്റേണ്ടതിൽ വരുന്ന ബുദ്ധിമുട്ടുകളും പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചിരുന്നു. എന്നാല്‍ ഇതിന് പരിഹാരമായി ഇന്ന് മിക്ക സ്ത്രീകളും ഉപയോഗിക്കുന്നത് മെൻസ്ട്രൽ കപ്പാണ്.

മെന്‍സ്ട്രല്‍ കപ്പിന് മേന്മകളെന്നപോലെ ദോഷങ്ങളും ഉണ്ട്. മെന്‍സ്ട്രല്‍ കപ്പ് ഉപോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പക്ഷേ അത് പോലെ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മെന്‍സ്ട്രല്‍കപ്പ് ഉപയോഗിക്കുന്നവരില്‍ ചൊറിച്ചിലും അണുബാധയുമാണ് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ വ്യക്തിശുചിത്വം ഉറപ്പാക്കണം. കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് കൈകള്‍ വ്യത്തിയായിരിക്കാനും ഉപയോഗത്തിന് മുന്‍പും ശേഷവും മതിയായ രീതിയില്‍ ശുചിത്വം പാലിക്കുകയും വേണം.

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടിവരുന്നതായും വിദഗ്ധർ വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram