കുടുംബ ജീവിതത്തിലെ ഭര്‍ത്താവിന്റെ അസംതൃപ്തിക്കു കാരണം ഭാര്യയല്ല, ഇതാണ്


1 min read
Read later
Print
Share

ചില സാഹചര്യങ്ങളില്‍ ഇരുവര്‍ക്കും പരസ്പരം പൊരുത്തപ്പെടാന്‍ പോലും കഴിയില്ല.

ത്രമാത്രം കലഹിക്കരുത് എന്നു ചിന്തിച്ചാലും പലപ്പോഴും കുടുംബജീവിതത്തില്‍ കലഹങ്ങള്‍ ഉണ്ടാകും. ചില സാഹചര്യങ്ങളില്‍ ഇരുവര്‍ക്കും പരസ്പരം പൊരുത്തപ്പെടാന്‍ പോലും കഴിയില്ല. എന്നാല്‍ ഇതിനൊക്കെ കാരണം എല്ലാവരും കരുതുന്ന പോലെ സ്വന്തം പങ്കാളിയുടെ സ്വഭാവത്തിന്റെ കുഴപ്പങ്ങളല്ല. കുടുംബജീവിതത്തില്‍ വില്ലനാകുന്നത് ജീനുകളാണത്രെ. പങ്കാളികള്‍ക്കിടയിലെ പൊരുത്തത്തെ ഭാഗീകമായെങ്കിലും സ്വാധീനിക്കുന്നത്‌ ജനിതക ഘടകങ്ങളാണെന്നു പഠനം.

യു.എസിലെ ബ്രിഘാംപ്ടണ്‍ സര്‍വകലാശല ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജീനുകളുടെ മാറ്റമാണ് വിവാഹ ജീവിതത്തില്‍ പ്രതിഫലിക്കുന്നത്. വൈവാഹിക ജീവിതത്തില്‍ പങ്കാളികള്‍ പരസ്പരം താങ്ങാകുന്നതില്‍ വ്യത്യസ്തയിനം ജീനോ ടൈപ്പുകള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഓക്‌സിജന്റെ ഉല്‍പ്പാദനവും നിയന്ത്രണവുമായി ബന്ധപ്പെട്ട് OXTR എന്ന് ഓക്‌സിടോസിന്‍ റിസപ്റ്റര്‍ ജീനിന്റെ കോമ്പിനേഷനാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.

100 ദമ്പതിമാരില്‍ നടത്തിയ പഠനത്തില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ OXTR ന്റെ സ്ഥാനത്തിലുള്ള വ്യത്യാസം സ്വാധിനിക്കുന്നതായി ജേണല്‍ ഓഫ് ഫാമിലി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഒരു പ്രത്യേക ജീനോ ടൈപ്പുള്ള ഭര്‍ത്താവ് ഭാര്യയില്‍ നിന്നും ലഭിക്കുന്ന പിന്തുണയില്‍ അസംതൃപ്തരാണെന്നും അവരുടെ വൈവാഹിക ജീവിതത്തിലും ഈ അസംതൃപ്തി നിഴലിക്കുന്നുണ്ടെന്നും യു.എസിലെ ബ്രിഘാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ജേണല്‍ ഔഫ് ഫാമിലി സൈക്കോളജിയിലാണ് പഠനം പ്രസിദ്ധികരിച്ചത്.

Content Highlights: genes determine your marital life

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram