ആര്‍ത്തവമെന്നാല്‍ മറച്ചു വെക്കേണ്ട ഒന്നാണെന്നാണ് നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിച്ചത്. ആ ചിന്തയെ ആരാണ് അവരുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിച്ചത്. ആരാണ് ആര്‍ത്തവത്തെ അശുദ്ധിയായി പറയുന്നത്. പൊതുസമൂഹം നമ്മുടെ ഉള്ളില്‍ സ്ഥാപിച്ച ഈ മിഥ്യാബോധത്തിന്റെ വേരറുക്കാന്‍ പ്രയത്നിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് ആയേഷ ആലമും സര്‍വ്വാ ധമനിയും.
ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചും ശരിയായ ബോധമില്ലായ്മയായിരുന്നു ചേരിയിലെ സ്ത്രീസമൂഹം നേരിട്ടിരുന്ന പ്രധാന പ്രശ്നം. അതിനായി ആദ്യം അമ്മമാരെ ബോധവല്‍ക്കരിക്കുകയാണ് അവര്‍ ചെയ്തത്. പ്രവര്‍ത്തനങ്ങളെ പ്രചരിപ്പിക്കാന്‍ 'മുക്തി' എന്ന സംഘടനയും ഇവര്‍ രൂപീകരിച്ചിരിച്ചിട്ടുണ്ട്. വീഡിയോ കാണാം..