ഈ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് ലൈംഗിക താല്‍പര്യം കുറയും


1 min read
Read later
Print
Share

വിഷാദം പോലെയുള്ള മാനസികാവസ്ഥകളില്‍ സ്ത്രീകള്‍ക്ക് ലൈംഗികതയോട് വിരക്തിയുണ്ടാകും. വിഷാദം സ്ത്രീകളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു

സ്ത്രീലൈംഗികതയില്‍ ശരീരത്തേക്കാള്‍ ഏറെ പങ്ക് മനസിനാണ്. പൂര്‍ണ്ണമായ മനസോടെ മാത്രമേ സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയു. ആരോഗ്യമുള്ള ശരീരവും ഉത്സാഹമുള്ള മനസും ആരോഗ്യകരമായ ലൈംഗികബന്ധത്തിന് ആവശ്യമാണ്. വിഷാദം പോലെയുള്ള മാനസികാവസ്ഥകളില്‍ സ്ത്രീകള്‍ക്ക് ലൈംഗികതയോട് വിരക്തിയുണ്ടാകും. വിഷാദം സ്ത്രീകളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. വിഷാദമുണ്ടാകുന്ന അവസ്ഥകളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന താല്‍പര്യമില്ലായ്മ, സന്തോഷമില്ലായ്മ, ഉത്സാഹക്കുറവ്, തളര്‍ച്ച, ശരീരവേദന, അനാവശ്യ ചിന്ത, ആശങ്ക നിറഞ്ഞ മനസ്സ് എന്നിവ സ്ത്രീകളെ ലൈംഗികബന്ധത്തില്‍ നിന്ന് അകറ്റും.

അതുകൊണ്ട് തന്നെ വിഷാദം സ്ത്രീകളിലെ ലൈംഗിക താല്‍പര്യം കുറയ്ക്കുന്നു. വിഷാദം മാറുമ്പോള്‍ ലൈംഗികതാല്‍പ്പര്യം പൂര്‍വസ്ഥിതിയില്‍ എത്തുകയും ചെയ്യും. വിഷാദമുള്ള അവസ്ഥകളില്‍ സ്ത്രീകള്‍ക്ക് പങ്കാളിയുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണ്. പങ്കാളിക്ക് വിഷാദമുള്ളതായി തോന്നിയാല്‍ വൈദ്യസഹായം തേടുന്നതോടൊപ്പം അവര്‍ക്കൊപ്പം നിന്ന് അവരെ പിന്തുണയ്ക്കുക.

Content Highlights: depression and women sex

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram