എല്ലാവര്ക്കും കാണും ജീവിതത്തില്‍ ചില കറുത്ത അധ്യായങ്ങള്‍. അമേരിക്കന്‍ ഗായികയായ 39 കാരി അലീസ്യ ബെത്ത് മൂര്‍ എന്ന പിങ്ക് തന്റെ ജീവിതത്തിലെ കറുത്ത അധ്യായത്തെക്കുറിച്ച് അടുത്തിടെ മാധ്യമങ്ങളോടു സംസാരിച്ചു. പതിനേഴാം വയസില്‍ നേരിട്ട ഗര്‍ഭം അലസല്‍ തന്റെ ജീവിതത്തെ മാനസികവും ശാരീരികവുമായി ബാധിച്ചു എന്ന് പിങ്ക് പറയുന്നു.
17ാം വയസ്സില്‍ ആദ്യമായി ഗര്‍ഭം ധരിച്ചു എങ്കിലും അത് അലസിപ്പോകുകയായിരുന്നു. അതോടെ ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഇതിനു ശേഷവും പലവട്ടം അബോര്‍ഷന്‍ സംഭവിച്ചു. ഇത് മാനസിക സംഘര്‍ഷം വര്‍ധിപ്പിച്ചു. തന്റെ ശരീരത്തെ താന്‍ വെറുത്തു. അഞ്ചു വര്‍ഷത്തിനു ശേഷം ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടി എങ്കിലും സന്തോഷം ലഭിച്ചില്ലെന്ന് പിങ്ക് പറയുന്നു. പ്രൊഫഷണല്‍ മോട്ടോര്‍ കാര്‍ റേസര്‍ കാരി ഹാര്‍ട്ട് ആണ് പിങ്കിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ടു കുട്ടികളാണ് ഉള്ളത്.
Content Highlights: ‘You feel like your body hates you’: Pink opens up about miscarriages that started at 17
Share this Article