ഇസ്ര എന്ന 20 കാരിക്ക് ഇത് ഒരു മോചനത്തിന്റെ സന്തോഷം കൂടിയാണ്. വസ്ത്രത്തിനു മുകളില്‍ ധരിച്ചിരുന്ന തല മുതല്‍ പാദംവരെ നീളുന്ന കറുത്ത കുപ്പായം ഊരി കത്തിച്ചു കൊണ്ട് അവള്‍ മനസു തുറന്നു ചിരിച്ചു. കത്തിയെരിയുന്ന വസ്ത്രം നോക്കി അവള്‍ പറഞ്ഞു ഇതുപോലെ അവരെയും കത്തിക്കണം. അവള്‍ക്ക് മാത്രമല്ല അവളെ പോലെ ആയിരക്കണക്കിന് യുവതികള്‍ക്ക് ഈ വസ്ത്രം അടിമത്വത്തിന്റെ പ്രതീകം കൂടിയാണ്. ആ വസ്ത്രം കത്തിക്കുന്നത് മോചനത്തിന്റെ പ്രതീകമായി കൂടി അവര്‍ കരുതുന്നു. അഞ്ചുവര്‍ഷം മുമ്പ് ഇറാഖിലെ സിന്‍ജാറില്‍ തീവ്രവാതികളുടെ പിടിയിലകപ്പെട്ട ആയിരക്കണക്കിന് യസീതി മതവിശ്വാസികളില്‍ ഒരാളാണ് ഇസ്ര
അഞ്ചുവര്‍ഷം മുമ്പ് ഇറാഖില്‍ നടന്ന ആക്രമണത്തിന് ഇരയാണവര്‍. അന്നത്തെ ആക്രമണത്തില്‍ ഐഎസ് തീവ്രവാദികള്‍ പ്രായമുള്ള പുരുഷന്മാരെ കൊലപ്പെടുത്തി. ചെറുപ്പക്കാരെ ഐഎസിനു വേണ്ടി പോരാടുന്ന യോദ്ധാക്കളാക്കി. കൊച്ചുകുട്ടികളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വളര്‍ത്താന്‍ നല്‍കി. കൗമാരക്കാരായ പെണ്‍കുട്ടിളെയും യുവതികളെയും ലൈംഗിക അടിമയാക്കി വിറ്റു. എന്നാല്‍ സിറിയയില്‍ കഴിഞ്ഞ ദിവസം ഐഎസിന്റെ അവസാനശക്തി കേന്ദ്രവും തകര്‍ക്കപ്പെട്ടതോടെ അടിമകളായിരുന്ന സ്ത്രീകള്‍ മോചിപ്പിക്കപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട അവര്‍ തടവുകേന്ദ്രത്തില്‍ നിന്ന് പുറത്തുവന്ന ശേഷം ആദ്യം ചെയ്തത് ശരീരത്തെ മൂടുന്ന കറുത്തവസ്ത്രം ഊരിക്കത്തിക്കുകയായിരുന്നു. ശേഷം ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ ചെയ്യുകയും ചെയ്തു. പരാജയം സമ്മതിച്ചു പലായനം ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ അധീനതയിലുണ്ടായിരുന്ന യുവതികളെ ഐഎസ് മോചിപ്പിച്ചിരുന്നു. മോചിപ്പിക്കപ്പെട്ട ശേഷം ആ സ്്രതീകള്‍ അടിമത്വത്തിന്റെ പ്രതീകമായി അവര്‍ ധരിച്ചിരുന്ന കറുത്ത വസ്ത്രം ഊരി കത്തിക്കുകയായിരുന്നു.
ആദ്യം ഈ വസ്ത്രം അവര്‍ എന്നെ അണിയിക്കുമ്പോള്‍ ശ്വാസംമുട്ടുന്ന പോലെ തോന്നി, അത് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല, ഇസ്ര പറയുന്നു. എന്നാല്‍ അവര്‍ ഇത് ധരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അനുസരിക്കാതെ മറ്റുമാര്‍ഗം ഉണ്ടായിരുന്നില്ല. എല്ലാ സ്്രതീകളും ഈ വസ്ത്രം ധരിക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. എപ്പോള്‍ താന്‍ രക്ഷപെട്ടിരിക്കുന്നു. ഇനി ഈ വസ്്രതം തങ്ങള്‍ കത്തിക്കുകയാണ് ഇസ്രാ പറഞ്ഞു.20 വയസുകാരിയായ ഇസ്ര കുപ്പായത്തിന് തീ കൊടുക്കുപ്പോള്‍ ചുറ്റും നില്‍ക്കുന്ന സുരക്ഷ ഭടന്മാര്‍ കയ്യടിച്ചു പ്രോത്സഹിപ്പിക്കുന്നുണ്ടായിരുന്നു.
യസീദികള്‍ സാത്താനെ ആരാധിക്കുന്നവരായാണ് ഐഎസുകാര്‍ കണ്ടിരുന്നത്. അങ്ങനെ ഉള്ളവരെ കൊല്ലാനും മാനഭംഗപ്പെടുത്താനും കുഴിച്ചുമൂടനുമൊക്കെ തങ്ങള്‍ക്ക് അധികാരവും അവകാശവും ഉണ്ടെന്ന് അവര്‍ വിശ്വാസിച്ചു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് പുരുഷന്മാരെ ഇവര്‍ ഇറഖില്‍ കൂട്ടത്തോടെ കുഴിച്ചു മുടുകയായിരുന്നു. ഇതോടെ അനാഥരും അടിമകളുമാക്കപ്പെട്ട യുവതികളും ഏറെയാണ്.
Content Highlights: Yazidi sex slave burns burka as she’s finally freed from clutches of Isis