കേരളത്തില്‍ എല്‍.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ ഇരുമുന്നണികളുടേതുമായി നാല് വനിതകളാണ് മത്സരരംഗത്ത് ഉള്ളത്. പി.കെ ശ്രീമതി ടീച്ചര്‍, ഷാനിമോള്‍ ഉസ്മാന്‍, വീണാ ജോര്‍ജ്, രമ്യാ ഹരിദാസ് എന്നിവരാണ് തിരഞ്ഞെടുപ്പുരംഗത്തെ വനിതകള്‍. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യാ ഹരിദാസാണ് കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞസ്ഥാനാര്‍ത്ഥി.
രമ്യാ ഹരിദാസ്
അപ്രതീക്ഷിതമായായിരുന്നു രമ്യാ ഹരിദാസിന്റെ് പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത്. നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രമ്യാ 29-ാം വയസിലാണ് ഈ പദവിയില്‍ എത്തിയത്. ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യാ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. ജവഹര്‍ ബാലവേദിയിലൂടെ എത്തി കെ.സ്.യൂ വിലൂടെ രാഷ്ട്രിയ പ്രവര്‍ത്തകയായി വളര്‍ന്ന രമ്യാ യൂത്ത് കോണ്‍്രഗസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. ആറുവര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് പാര്‍ട്ടിയില്‍ ശ്രദ്ധ നേടിയത്. 4 ദിവസത്തെ പരിപാടിയില്‍ തന്റെ നിലപാടുകൊണ്ട് രമ്യാ ശ്രദ്ധ കേന്ദ്രമായി. ബി.എ. മ്യൂസിക്കില്‍ ബിരുധദാരിയായ രമ്യാ കലോത്സവവേദികളില്‍ നിറഞ്ഞു നിന്ന കലാകാരി കൂടിയാണ്.
വീണ ജോര്‍ജ്
പത്തനംതിട്ടയിലും ആറന്മുള ആവര്‍ത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് എല്‍.ഡി.എഫ്. അധ്യാപിക, മാധ്യമ്രപവര്‍ത്തക എന്ന നിലയില്‍ നിന്നാണ് വീണ ജോര്‍ജ് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയത്. പത്തനം തിട്ടയില്‍ അംഗത്തിനിറങ്ങുമ്പോള്‍ തന്റെ ആറന്മുളയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തുകയാണ് വീണ. സാധാരണ ഒരു നിയമസഭ മണ്ഡലത്തില്‍ 5 വര്‍ഷം കൊണ്ട് 30 കോടിയുടെ റോഡ് വികസനം ഉണ്ടാകുന്നതെങ്കില്‍ രണ്ടു വര്‍ഷം കൊണ്ട് 350 കോടിയുടെ റോഡ് വികസനം നടത്തിയെന്ന് വീണ അവകാശപ്പെടുന്നു. ആറന്മുളയിലേത് കന്നിയംഗമായിരുന്നു എങ്കില്‍ ഇത്തവണ വീണ ജോര്‍ജിന് എം.എല്‍.എ ആയ പരിചയം കൂടിയുണ്ട്.
പി.കെ. ശ്രീമതി
2014-ല്‍ കണ്ണൂരില്‍ ശ്രീമതി നേടിയത് അട്ടിമറി വിജയമായിരുന്നു. 35 വര്‍ഷത്തിനു ശേഷം കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് വിജയച്ചതിനു പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചു പി.കെ ശ്രീമതി നടത്തിയ പ്രവര്‍ത്തനങ്ങളും ഉണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജില്ലയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ പരാജയപ്പെടുത്താന്‍ ശ്രീമതിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ. ആരിഫിനെതിരെയാണ് ഷാനിമോള്‍ ഉസ്മാന്‍ ഇക്കുറി മത്സരിക്കുന്നത്. അഭിഭാഷകയായ ഷാനി ആലപ്പുഴക്കാര്‍ക്ക് സുപരിചിതയാണ്. ആദ്യമായി സ്വന്തം മണ്ഡലത്തില്‍ തന്നെ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഷാനിമോള്‍ക്ക് ഉണ്ട്. 2002 മുതല്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ഷാനിമോള്‍ അടുത്തിടെയാണ് ഈ സ്ഥാനം ഒഴിഞ്ഞത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്നു മത്സരിച്ചു. 2009 ല്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഇത് നിരസിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വനിത എഐസിസി സെക്രട്ടറി കൂടിയാണ് ഷാനിമോള്‍ ഉസ്മാന്‍. ആലപ്പുഴ എസ്.ഡി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ 1983 ലാണ് ഷാനിമോള്‍ കെ.എസ്.യൂവിലേയ്ക്ക് വരുന്നത്. പിന്നീട് ഒരു വ്യാഴവട്ടക്കാലം കെ.എസ്.യു സംസ്ഥാന ഭാരവാഹിയായിരുന്നു. പിന്നീട് പുന്നപ്രയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ച് ജില്ലാ പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000-ല്‍ ആലപ്പുഴ നഗരസഭാധ്യക്ഷയാകുമ്പോള്‍ ജില്ലയില്‍ ഈ സ്ഥാനത്ത് എത്തുന്ന് ഏറ്റവും പ്രായം കുറഞ്ഞായാളായിരുന്നു. വനിത സ്ഥാനാര്‍ത്ഥികളുടെ പേരാട്ടത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
Content Highlights: women candidates from kerala