വളരെ ചെറുപ്രായത്തില്‍ തന്നെ അമ്മ ഡയാനയെ നഷ്ട്ടപ്പെട്ടു എങ്കിലും മക്കളായ ഹാരിയും വില്യമും അങ്ങേയറ്റം സ്‌നേഹത്തിലായിരുന്നു വര്‍ഷങ്ങളായി കൊട്ടാരത്തില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് കൊട്ടാരം സഹോദരന്മാരുടെ വേര്‍പിരിയലിനു സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്ന് ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും കാലം ഏറെ സ്‌നേഹത്തോടെ കൊട്ടാരത്തില്‍ ഒന്നിച്ച് നിന്ന ഇരുവരുടെയും വേര്‍പിരിയലിന് വഴിതെളിച്ചത് ഭാര്യമാരായി കൊട്ടാരത്തിലേയ്ക്ക് വന്ന മേഗന്‍ മാര്‍ക്കിളും കെയ്റ്റ് മിഡില്‍ടണ്ണുമാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വേര്‍പിരിയലിനു കാരണം മേഗന്‍ മാര്‍ക്കിളാണെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.
ഇരുവരുടെയും ഭാര്യമാരായ കെയ്റ്റ് മിഡില്‍ടണ്ണും മേഗനും വ്യത്യസ്തമായ അഭിരുചികള്‍ ഉള്ളവരും വ്യത്യസ്തമായ രീതിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായത് വേര്‍പിരിയലിനു വഴി തുറന്നതെന്നു പറയുന്നു. രണ്ടുപേര്‍ക്കും വ്യത്യസ്ത അഭിരുചികളാണ് ഉള്ളത്. കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് ഇരുവരും താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം. കഴിഞ്ഞ നവംബറിലായിരുന്നു ഹാരിയും മേഗനും കൊട്ടാരം വിടുന്നതുമായി ബന്ധപ്പെട്ട് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. കെനിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരത്തിലുള്ള വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേയ്ക്ക് മാറുന്നുവെന്നായിരുന്നു അന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
ഭര്‍ത്താവിന് കൂടുതല്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും മേഗന്‍ ആഗ്രഹിക്കു എന്നും സ്വന്തമായി ഹാരി ഇനിയും മുന്നോട്ട് പോകണമെന്ന് അവര്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ട് എന്നും അതാണ് ഇപ്പോഴത്തെ വേര്‍പിരിയലിന്റെ കാരണം എന്നും കൊട്ടാരവുമായി അടുത്തു നില്‍ക്കുന്നവര്‍ പറയുന്നു. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ മേഗന്‍ നിരന്തരമായി ഹാരിയേ പ്രേരിപ്പിക്കുന്നു. മേഗന്റെ അഭിപ്രായങ്ങളെ ആശ്രയിച്ചാണ് ഹാരി പ്രധാനമായും പ്രവര്‍ത്തിക്കുന്നത് എന്നും പറയുന്നുണ്ട്. ഇതാണ് ഇരുവര്‍ക്കും ഇടയില്‍ ഭിന്നതയ്ക്ക് ഇടയാക്കിയത് എന്നും പറയുന്നുണ്ട്.
വില്യമും ഹാരിയും ചേര്‍ന്നാണ് ഇപ്പോള്‍ കൊട്ടാരത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇനി സന്നദ്ധ പ്രവര്‍ത്തനങ്ങളും കൊട്ടാരവുമായി ബന്ധപ്പെട്ട ചുമതലകളും വ്യത്യസ്ഥമായ രീതിയില്‍ ചെയ്യാനാണ് ഇരുവരും താല്‍പ്പര്യപ്പെടുന്നത്. രണ്ട് പേര്‍ക്കുമായി കൊട്ടാരം ജീവനക്കാരേയും വീതം വയ്‌ക്കേണ്ടതുണ്ട്. സാധാരണ യുവതികളെ കൊട്ടാരത്തില്‍ എത്തിച്ചാല്‍ ഇങ്ങനെ സംഭവിക്കുന്നത് സ്വഭാവികമാണെന്നും ബ്രിട്ടീഷ് രാജകുടുംബവുമായി അടുപ്പമുള്ള പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്തയാള്‍ അഭിപ്രയപ്പെട്ടു. ഹാരിയും മേഗനും ഇപ്പോള്‍ താമസിക്കുന്ന കെനിങ്‌സ്റ്റണ്‍ കൊട്ടാരത്തില്‍ നിന്ന് പ്രോഗ്മേര്‍ കോട്ടേജിലേയ്ക്ക് മാറുമെന്നാണ് ഇപ്പോഴത്തെ അഭ്യുഹം. എന്നാല്‍ ഓഫീസ് ജീവനക്കാര്‍ കെന്നിങ്‌സ്റ്റണ്‍ കൊട്ടാരത്തില്‍ തന്നെ തുടരും.
Content Highlights: UK princes William and prince Harry get set to go separate ways