സുമംഗലികളായ സ്ത്രീകളാണ് സിന്ദൂര്‍ ഖേലില്‍ പങ്കെടുക്കുക. താലത്തില്‍ സിന്ദൂരവുമായി എത്തുന്ന സ്ത്രീകള്‍ ദുര്‍ഗാദേവിയുടെ പ്രതിമയെ പൂജിക്കുന്നു. ദേവിയുടെ കാല്‍ക്കല്‍ സിന്ദൂരം തൊടുവിച്ച ശേഷം ബാക്കിയുള്ളത് കൂടെയുള്ള സ്ത്രീകളെ അണിയിക്കുന്നു. അവരുടെ മുഖത്തും നെറുകയിലും എന്നുവേണ്ട വളകളില്‍ വരെ സിന്ദൂരമണിയിക്കുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനും ദീര്‍ഘമാംഗല്യത്തിനും വേണ്ടിയാണ് സിന്ദൂര്‍ ഖേല്‍ നടത്തുന്നതെന്നാണ് വിശ്വാസം.
സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്നവര്‍ മാത്രമാണ് സ്ത്രീശക്തിയ്ക്കു പ്രതീകമാവുക എന്ന തെറ്റിദ്ധാരണയല്ലേ കാലങ്ങളായി ഈ ആഘോഷം പകരുന്ന സന്ദേശം. ഭര്‍ത്താവ് എത്ര മോശക്കാരനായാലും അയാളുടെയും കുടുംബത്തിന്റെയും നന്മയ്ക്കു വേണ്ടി സ്ത്രീകള്‍ നടത്തേണ്ട ഈ ചടങ്ങ് പുരുഷാധിപത്യ സമൂഹം അടിച്ചേല്‍പ്പിച്ച സമ്പ്രദായം മാത്രമല്ലേയെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
ജന്മം കൊണ്ട് പുരുഷനായിരുന്നെങ്കിലും തങ്ങളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ് അത് ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെയും ദുര്‍ഗാപൂജ മാറ്റിനിര്‍ത്തുകയാണ്.
ഈ ആശയങ്ങള്‍ പങ്കുവച്ച് കല്‍ക്കട്ടാ ടൈംസ് പുറത്തിറക്കിയ പരസ്യചിത്രം ശ്രദ്ധേയമാവുന്നതും അതുകൊണ്ട് തന്നെ. വിവേചനം അവസാനിപ്പിക്കേണ്ട സമയമായി എന്ന തലവാചകത്തോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
നാനൂറിലധികം വര്‍ഷമായി തുടര്‍ന്നുവരുന്ന ആചാരവും ആഘോഷരീതികളും അത്രഎളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ കഴിയില്ല എന്നത് സത്യം തന്നെ. എങ്കിലും ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ആ വലിയ നല്ല മാറ്റത്തിലേക്ക് എത്താന്‍ കഴിഞ്ഞെങ്കില്‍......!