ആദ്യമായി സാരി ധരിച്ച മലയാളി വനിത ഇവരാണ്


2 min read
Read later
Print
Share

നാലുമുതല്‍ ഒമ്പത് മീറ്ററോളം നീളുന്ന ഒരു വസ്ത്രം.. നൂറിലേറെ രീതികളില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സ്ത്രീകള്‍ അണിയുന്നു. സാരി ഇന്ത്യക്കാര്‍ക്ക് പരമ്പരാഗത വസ്ത്രമാണ്. സിന്ധുനദിതട സംസ്‌കാരത്തോളം പഴക്കമുണ്ട് സാരിയുടെ ചരിത്രത്തിനെന്ന് പറയപ്പെടുന്നു.

സൂചികൊണ്ട് തുളയ്ക്കുകയോ, തുന്നുകയോ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് പാപമായാണ് പ്രാചീന ഹിന്ദു വിശ്വാസത്തില്‍ കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് സിന്ധൂനദീതട കാലഘട്ടത്തിലെ പുരോഹിതന്‍മാരും ക്ഷേത്രനര്‍ത്തകിമാരും മനോഹരമായി നെയ്‌തെടുത്ത ഈ ഒറ്റവസ്ത്രം തങ്ങളുടെ തൊഴിലിന്റെ ഭാഗമായി തിരഞ്ഞെടുത്തു.

അരയില്‍ ചുറ്റിയുറപ്പിച്ച്, മനോഹരമായി ഞൊറിഞ്ഞുടുത്ത്, മാറിനെ മറച്ച് ബാക്കിവരുന്ന പല്ലുവിന്റെ അറ്റം മനോഹരമായി, മത്സ്യകന്യകയുടെ വാലുപോലെ പിന്നിലേക്ക് തൂക്കിയിട്ട് അവര്‍ സാരിയുടുക്കലിനെ മനോഹരമായ കലാരൂപമായിത്തന്നെ വളര്‍ത്തിയെടുത്തു.

ആദ്യകാലത്ത് അരയ്ക്ക് താഴെയായി അന്തരീയയും അരയ്ക്ക് മുകളിലായി ഉത്തരീയവും ശിരസ്സ് മറച്ചുകൊണ്ട് സ്ഥാനപദയുമാണ് അണിഞ്ഞിരുന്നത്. ഈ വേഷത്തില്‍ നിന്നാണ് സാരി എന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഇന്നത്തെ രൂപം ഉരുത്തിരിഞ്ഞതെന്നും പറയുന്നുണ്ട്.

കോട്ടണ്‍ തുണിത്തരങ്ങളായിരുന്നു ആദ്യകാലത്ത് അണിഞ്ഞിരുന്നത്. അതിലേക്ക് കടുംനിറങ്ങളിലുള്ള ഡൈ ചെയ്യിക്കുമായിരുന്നു. എന്നാല്‍ പിന്നീട് സില്‍ക്ക് നെയ്‌തെടുക്കാന്‍ ആരംഭിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ സാരി ധരിക്കുന്നതും വിവിധ ശൈലികളിലായി. ബ്രിട്ടീഷുകാരുടെയോ, മുസ്ലിങ്ങളുടെയോ കടന്നുവരവോടെയാകണം സാരിക്കൊപ്പം ബ്ലൗസോ കച്ചയോകൂടി ധരിക്കുന്ന ശീലം നിലവില്‍വന്നത്.

ഫാഷനില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ വന്നപ്പോഴും ഇന്ത്യന്‍ ഫാഷനില്‍ യാതൊരു ഇളക്കവുമില്ലാതെ നിലനിന്ന ഏകവസ്ത്രമാണ് സാരി. സാരിയോട് പ്രണയമില്ലാത്ത ഇന്ത്യന്‍ സ്ത്രീകളുണ്ടോ? ധരിക്കാന്‍ അല്പം ബുദ്ധിമുട്ടേറിയതാണെങ്കിലും സാരിയെ സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ.

സമീപകാലത്ത് ട്വിറ്ററില്‍ സാരി ട്വിറ്റര്‍ ട്രെന്‍ഡായതും വെറുതെയല്ല. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉള്‍പ്പടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരുപോലെ സാരി ട്വിറ്ററില്‍ പങ്കെടുത്തു. ജൂലൈ 15-നാണ് സാരി ട്വിറ്റര്‍ പ്രത്യക്ഷപ്പെടുന്നത്. 22 വര്‍ഷം മുമ്പ് വിവാഹദിനത്തില്‍ എടുത്ത, സാരി ധരിച്ച ചിത്രം പങ്കുവെച്ച് പ്രിയങ്കാഗാന്ധിയടക്കം സാരി ട്വിറ്ററിന്റെ ഭാഗമായി. ഇതിനിടയിലാണ് ട്രെന്‍ഡിന്റെ ഭാഗമായി ചരിത്രകാരനും ഗവേഷകനും കോളമിസ്റ്റുമായ മനു എസ് പിള്ള കേരളത്തില്‍ ആദ്യമായി സാരി ധരിച്ച സ്ത്രീയുടെ ചിത്രം ട്വീറ്റ് ചെയ്തത്.

തിരുവിതാംകൂര്‍ രാജാവിന്റെ ഭാര്യയായിരുന്ന കല്യാണി പിള്ളയുടെ ചിത്രമായിരുന്നു അത്. അയല്‍രാജ്യമായിരുന്ന കൊച്ചി മുഖ്യമന്ത്രിയുടെ മകളായിരുന്നു കല്യാണി. തിരുവിതാംകൂര്‍ മഹാരാജാവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരു കഥകളി കലാകാരനെയാണ് അവര്‍ വിവാഹം ചെയ്തത്. സാഹിത്യ രചനകളില്‍ തല്പരയും, വിവിധകലകളില്‍ താല്പര്യമുള്ളവരും ആയിരുന്നു കല്യാണി പിള്ള. 1868-ലാണ് സാരി ധരിച്ചിരിക്കുന്ന കല്യാണി പിള്ളയുടെ ചിത്രം എടുത്തിട്ടുള്ളത്. സാരി ധരിച്ച ആദ്യ മലയാളി വനിത ഇവരാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

Content Highlights: Saree Twitter trend in Twitter, Writer Manu S Pillai tweeted a picture of first malayali woman to wear saree in 1868

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

നാടകലോകത്തിന്റെ വനിതാ സാരഥി

Nov 26, 2016


chenda

2 min

പെൺകുട്ടികൾ ചെണ്ട കൊട്ടാനോ എന്നു ചോദിച്ചവർ കാണുക ഈ കുറുങ്കുഴൽ കൂട്ടത്തെ

Nov 3, 2021


mathrubhumi

2 min

ടീനേജിന് വേണം ട്രെയിനിങ് ബ്രാ; അമ്മമാര്‍ അറിയാന്‍

Dec 31, 2019