പാപ്പരാസികള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ലോകം അത് വിശ്വസിച്ചില്ല. കാരണം ഇരുവര്‍ക്കും വേര്‍പിരിയാന്‍ കഴിയുമെന്ന് കൊട്ടാരത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വാര്‍ത്തകള്‍ സത്യമാണെന്നും വില്യം-ഹാരി സഹോദരന്മാര്‍ വേര്‍പിരിയുകയാണെന്നും ബെക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഇരുവര്‍ക്കും വേര്‍പിരിഞ്ഞു താമസിക്കാനുള്ള അനുവാദം എലിസബത്ത് രാജ്ഞി നല്‍കിയത്. രണ്ടുപേരുടെയും വിവാഹശേഷമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്നും കൊട്ടാരത്തില്‍ മരുമക്കള്‍ എത്തിയവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും നേരത്തെ തന്നെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഹാരി-മേഗന്‍, വില്യം-കേറ്റ് ദമ്പതികള്‍ വേര്‍പിരിയുന്നതോടെ കൊട്ടാരത്തിലെ ഒരുമിച്ചുള്ള താമസവും ഓഫീസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് ഇരുദമ്പതികളും സ്വതന്ത്രവീടുകളുടെ ചുമതല ഏറ്റെടുക്കും. ഹാരി-മേഗന്‍ വിവാഹശേഷമാണ് ഹാരി-വില്യം സഹോദരന്മാര്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ വിഷയത്തില്‍ കൊട്ടാരം പ്രതികരണം ഒന്നും നടത്തിരുന്നില്ല. ഈ വ്യാഴാഴ്ചയോടെയാണ് ബെക്കിങ്ഹാം കൊട്ടാരം ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.
ഹാരിയും മേഗനും വിവാഹ ശേഷം വില്യം കേറ്റ് ദമ്പതികള്‍ക്കൊപ്പമായിരുന്നു താമസം. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി ഇരുവര്‍ക്കും വേര്‍പിരിഞ്ഞു താമസിക്കാന്‍ അനുമതി നല്‍കിയത്. 2017 ല്‍ ഇരുവര്‍ക്കും സ്വതന്ത്രമായ ഒാഫീസുകള്‍ ഉണ്ടായിരുന്നു. വേര്‍പിരിയാന്‍ അനുമതി നല്‍കിയതോെട ഹാരിയും മേഗനും ഫ്രോഗ്മോര്‍ കേട്ടേജിലേയ്ക്കാണ് മാറുന്നത്.
വേര്‍പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചു എന്നു പറയുമ്പോഴും ഇരുവര്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നതിന്റെ സൂചന കൊട്ടാരം പുറത്തു വിട്ടിട്ടില്ല. മാത്രമല്ല അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനായി കഴിഞ്ഞയാഴ്ച ലണ്ടനില്‍ വച്ചുനടന്ന കോമണ്‍വെല്‍ത്ത് ഡേ സര്‍വീസിലും ഇരുദമ്പതികളും ഒരുമിച്ച് പങ്കെടുത്തിരുന്നു. മേഗനും ഹാരിക്കും ആദ്യത്തെ കുഞ്ഞു പിറക്കാനിരിക്കെയാണ് ഇരുവരും കെനിങ്‌സ്റ്റണ്‍ കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്‌സര്‍ എസ്‌റ്റേറ്റിലേയ്ക്ക് മാറുന്നത്.
Content Highlights: royal household split prince harry and meghan to set up new home