എണ്‍പതുകാരിയായ ജോധയ്യയുടെ ചിത്രങ്ങള്‍ ഇറ്റലിയില്‍ നടക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. മധ്യപ്രദേശിലെ ഉമാരിയ ജില്ലയില്‍ നിന്നുള്ള ഗോത്രവനിതയാണ് ജോധയ്യ. ജീവിതത്തിന്റെ പകുതിയിലേറെ ഇവര്‍ ചിത്രരചനക്കായി മാറ്റിവെച്ച വനിതയാണ് ജോധയ്യ.
നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്നാണ് ജോധയ്യാ ചിത്ര രചനയില്‍ ആകൃഷ്ടയാകുന്നത്. 'എനിക്ക് ചുറ്റും കാണുന്നതെന്തും ഞാന്‍ വരയ്ക്കും മൃഗങ്ങളെയും ചെടികളെയും എല്ലാം. ഒരു അന്താരാഷ്ട്ര വേദിയില്‍ എന്റെ ചിത്രങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ തീര്‍ച്ചയായും എനിക്ക് വളരെയധികം സന്തോഷമുണ്ട്.' ജോധയ്യ പറയുന്നു.
ജോധയ്യക്ക് എണ്‍പത് വയസ്സ് പ്രായമുണ്ട്. ചിത്രരചനയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇവര്‍ സഞ്ചരിച്ചുകഴിഞ്ഞു. ജോധയ്യയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ അവരുടെ അധ്യാപകനായ ആശിഷ് സ്വാമി സന്തോഷത്തിലാണ്.
'ജീവിതത്തിലെ ദു:ഖങ്ങളും വേദനകളും മാറ്റിവെച്ച് മുഴുവന്‍ സമയവും ശ്രദ്ധയും അവര്‍ ചിത്രരചനയ്ക്കായി നല്‍കുകയാണ്. അവരുടെ ചിത്രങ്ങള്‍ ഇറ്റലിയില്‍ പ്രദര്‍ശിക്കപ്പെടുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇനിയുമേറെ നേട്ടങ്ങള്‍ അവര്‍ കൈവരിക്കാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' ആശിഷ് പറയുന്നു. 'ആദിവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന മുഹൂര്‍ത്തമാണ്.'
Content Highlights: paintings of 80 year old displayed in Italy