ഇനി ആര്‍ത്തവമണെന്ന് സുഹൃത്തുക്കളോടും പങ്കാളിയോടുമൊന്നും പറയാന്‍ ബുദ്ധിമുട്ടേണ്ട. മാര്‍ച്ചു മാസത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി എത്തും. വലിയ തടിച്ച രക്തതുള്ളിയുടെ അടയാളമാണ് ഇതിനായി ഉപയോഗിക്കുന്നത്. യുകെ ആസ്ഥാനമായുള്ള പ്ലാന്‍ ഇന്റര്‍നാഷ്ണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്‌മോര്‍ട്ട് ഫോണുകളില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ആര്‍ത്തവം ഒരു ജൈവീകമായ പ്രക്രിയയാണെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ആര്‍ത്തവത്തിനു കൈവന്നിട്ടുള്ള രഹസ്യസ്വഭാവം മൂലം പങ്കാളിയുടെ ആര്‍ത്തവകാലം പുരുഷന്മാര്‍ക്ക് തികച്ചും അജ്ഞാതമായിരുന്നു.
ഇത് ആ സമയങ്ങളിലുള്ള സ്ത്രീകളുടെ മാനസികാവസ്ഥ തിരിച്ചറിയാന്‍ പങ്കാളിക്ക് കഴിയാതെ പോകുന്നു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം അവരുടെ മാനസികാവസ്ഥയെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ചില പെരുമാറ്റങ്ങളും സംസാരവും അവരെ അസ്വസ്ഥതപ്പെടുത്തും. പങ്കാളിയുമായി ഈ ഇമോജി പങ്കുവയ്ക്കുന്നതിലൂടെ അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കി ആര്‍ത്താകാലം പങ്കാളിയുടെ പിന്തുണയോടെ സ്ത്രീകള്‍ക്ക് സന്തോഷകരമാക്കാന്‍ കഴിയുമെന്നാണ് പദ്ധതിക്കു പിന്നിലുള്ളവര്‍ പറയുന്നത്.
Content Highlights:menstrual emoji in smartphones
Share this Article
Related Topics