വസന്ത കാലത്തോട് അനുബന്ധിച്ചാണ് മേഗന്റെയും ഹാരിയുടെയും വിവാഹം
ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ പേരകുട്ടി ഹാരി രാജകുമാരന്റെ ഭാവി വധു മേഗന്‍ മര്‍ക്കലിനെ പറ്റിയുള്ള പുതിയ വിശേഷങ്ങളുമായാണ് ഓരോ ദിവസവും മാധ്യമങ്ങള്‍ എത്തുന്നത്. ഇത്തവണ വാര്‍ത്ത മേഗനും യോഗയും തമ്മിലുള്ള ബന്ധമാണ്.
മുടങ്ങാതെ യോഗചെയ്യുന്നയാളാണ് മേഗന്‍. തന്റെ സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഭാഗമാണ് യോഗെയെന്ന് വളരെ മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മേഗന്‍ പറഞ്ഞിരുന്നു.
അമേരിക്കന്‍ നടികൂടിയായ മേഗന്റെ ജീവിതത്തിലേക്ക് യോഗയെത്തിയത് അമ്മവഴിയാണ്. ലോസ് ആഞ്ചല്‍സിലെ അറിയപ്പെടുന്ന യോഗ ഇന്‍സ്‌ട്രെക്ടറാണ് മേഗത്തിന്റെ അമ്മ. അമ്മയില്‍ നിന്നാണ് മേഗന്‍ യോഗപഠിച്ചത്. യോഗാഭ്യാസം ശരീരത്തിലെ രക്തം പോലെയാണെന്നാണ് ഈ 36 കാരി പറയുന്നത്.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരത്തിന് ഉടമ മേഗനായിരിക്കുമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. മേഗനാകട്ടെ ഇതിന്റെ ക്രെഡിറ്റ് നല്‍കുന്നത് യോഗയ്ക്കും.