മെഗന്‍മാര്‍ക്കിള്‍ ഗര്‍ഭിണിയായ സന്തോഷത്തിലാണ് ബ്രിട്ടീഷ് കൊട്ടാരം. ഹാരിയുമായുള്ള വിവാഹത്തിന് മെഗന്റെ കുടുംബം പൂര്‍ണ്ണമായും കൊട്ടാരവുമായി സഹകരിച്ചിരുന്നില്ല. വിവാഹസമയത്ത് മെഗന്റെ കുടുംബത്തിന്റെ വിയോജിപ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ മകള്‍ക്ക് തന്നോടുള്ള പിണക്കം മാറാന്‍ മദ്ധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ട് മെഗന്റെ പിതാവ് എലിസബത്ത് രാജ്ഞിക്ക് നേരിട്ട്അപ്പീല്‍ നല്‍കി.
മാസങ്ങളായി മകള്‍ക്ക് താനുമായി ഒരു ബന്ധവുമില്ലെന്ന് മെഗന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ പറയുന്നു. ആവര്‍ത്തിച്ച് സന്ദേശങ്ങള്‍ അയച്ചിട്ടും ഒന്നിനും മറുപടിയുണ്ടായില്ല. ഇതുവരെ ഒരു ക്രിസ്തുമസ കാര്‍ഡ് പോലും മെഗന്‍ തനിക്ക് അയച്ചിട്ടില്ല. ഞാന്‍ എന്റെ മകളെ അത്രയധികമായി സ്‌നേഹിക്കുന്നുണ്ട്. അത് അവള്‍ക്ക് അറിയുകയും ചെയ്യാം. എനിക്ക് ഒരു സന്ദേശമെങ്കിലും അവള്‍ക്ക് അയച്ചുകൂടെ. ഇത്തരത്തില്‍ മുമ്പോട്ട് പോകാന്‍ കഴിയില്ല. അവള്‍ എന്റെ അരികിലേയ്ക്ക് തിരികെ എത്തണം. ഞാന്‍ അത്രയധികം അവളെ സ്‌നേഹിക്കുന്നുണ്ടെന്നും തോമസ് പറയുന്നു. എല്ലാം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നത് എനിക്ക് ഉറപ്പുണ്ട്.
അവര്‍ക്ക് സൗന്ദര്യമുള്ള ഒരു കുഞ്ഞ് ജനിക്കും. കുഞ്ഞ് മെഗനെയോ കുഞ്ഞ് ഹാരിയേയോ നേരിട്ട് കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ് മാര്‍ക്കല്‍ പറഞ്ഞു. അവള്‍ ഒരു നല്ല അമ്മയുമായിരിക്കും. തന്നെ അവഗണിക്കുന്നതു കൊണ്ട് മകള്‍ ഒരു ക്രൂരയല്ല, സ്വയം നിയന്ത്രിച്ചു പ്രവര്‍ത്തിക്കുന്നതാണ് അവളുടെ സ്വഭാവം എന്നും തോമസ് പറഞ്ഞു. എന്നാല്‍ മെഗന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ പ്രതികരണത്തോട് കൊട്ടാരം പ്രതികരിച്ചിട്ടില്ല. അടുത്ത വസന്തകാലത്താണ് മെഗനും ഹാരിയും കുഞ്ഞിനെ പ്രതീക്ഷിക്കുന്നത്.
Content Highlights: Meghan Markle's Father Appeals to Queen Elizabeth to Get his Daughter Back in Touch