അറിഞ്ഞോ അറിയാതെയോ രാജകീയ കുടുംബത്തിന്റെ പെരുമാറ്റച്ചട്ടങ്ങളില്‍ മാറ്റം വരുത്തി മേഗന്‍ മെര്‍ക്കല്‍. തങ്ങളുടെ വിവാഹത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിനു പകരം ആ പണം ചാരിറ്റികള്‍ക്ക് സംഭാവന നല്‍കണമെന്ന നിലപാടിലൂടെ ഇരുവരും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതേസമയം, രാജകീയ പെരുമാറ്റച്ചട്ടങ്ങളില്‍ മാറ്റം വരുത്തിയും താരമാവുകയാണ് മേഗനും ഹാരിയും.
1. വിവാഹനിശ്ചയത്തിനു ഫോട്ടോഷൂട്ടിനായി സുതാര്യമായ കാലുറ ധരിക്കില്ലെന്ന് തീരുമാനിച്ചു. രാജ കുടുംബത്തിലെ അവിവാഹിതരായ സ്ത്രീകള്‍ അവരുടെ കാലുകള്‍ കാണിക്കാതെ എപ്പോഴും അവരുടെ വസ്ത്രത്തിനടിയില്‍ കാലുറ ധരിക്കേണ്ടതുണ്ട്.
2. മുടി കെട്ടി വെച്ചു ; അവിവാഹിതരായ സ്ത്രീകള്‍ അവരുടെ മുടി തൊപ്പി ധരിച്ച് മറച്ചുവെക്കണം. എന്നാല്‍ ഹാരി രാജകുമാരനുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം മേഗന്‍ മുടി സാധാരണ ബണ്ണ് ഉപയോഗിച്ച് മുടി കെട്ടി വെച്ച രീതിയില്‍ പല അവസരങ്ങളിലും പ്രത്യക്ഷപ്പെട്ടു.
3. ബക്കിങ്ഹാം ബാല്‍ക്കണി പ്രവേശന വേളയില്‍ കൈയില്ലാത്ത വസ്ത്രം ധരിച്ചു. ആ അവസരത്തില്‍ സ്ത്രീകള്‍ ചുമല്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് കൊട്ടാരത്തിലെ നിയമം. എന്നാല്‍ ആ നിയമവും മേഗന്‍ ലംഘിച്ചു.
4. വധു പ്രവേശനത്തില്‍ ഒറ്റക്ക് നടന്നു, സ്വതന്ത്ര സ്ത്രീയെ പ്രതിനിധാനം ചെയ്യാനായി അമേരിക്കന്‍ ചരിത്രത്തെ മാറ്റിമറിച്ച് വധു പ്രവേശന ചടങ്ങില്‍ പള്ളിയുടെ ഇടനാഴികളിലൂടെ മേഗന്‍ ഒറ്റയ്ക്ക് നടന്നു.
5.വിവാഹ മോതിരം അണിയിച്ചു, വിവാഹ വേളകളില്‍ വരന്‍ വിവാഹ മോതിരം അണിയില്ല. എന്നാല്‍ ഹാരി രാജകുമാരന്‍ വിവാഹ മോതിരം അണിഞ്ഞ് കൊണ്ട് വ്യത്യതനായി.
6.ഔപചാരികത അനൗപചാരികമാക്കി. രാജകുടുംബത്തിലെ കമിതാക്കള്‍ പൊതു സ്ഥലങ്ങളില്‍ ഔപചാരികമായി വേണം പെരുമാറാന്‍. എന്നാല്‍ ഇരുവരും പരസ്പരം കൈകള്‍ കോര്‍ത്തിരുന്നു.
Image Courtesy : AP