"കഞ്ചാവു വളര്‍ത്തുന്ന കന്യാസ്ത്രീകൾ". കേള്‍ക്കുമ്പോള്‍ പൊരുത്തക്കേടു തോന്നുമെങ്കിലും സംഗതി സത്യമാണ്. കാലിഫോര്‍ണിയയിലെ മെര്‍സിഡ് സ്വദേശികളായ സിസ്റ്റര്‍ കെയിറ്റും സിസ്റ്റര്‍ ഡെഴ്‌സിയുമാണ് വീട്ടില്‍ കഞ്ചാവു വളര്‍ത്തുന്നത്.
പേരില്‍ സിസ്റ്റര്‍ എന്നുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ അംഗങ്ങളോ മറ്റ് ഏതെങ്കിലും വിശ്വാസക്രം പിന്തുടരുന്നവരോ അല്ല ഇവര്‍. സിസ്റ്റേഴ്‌സ് ഓഫ് ദ വാലി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. കഞ്ചാവിന്റെ വിവിധയിനങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ചന്ദ്രമാസം അനുസരിച്ചാണ് കഞ്ചാവ് കൃഷി. ഔഷധ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് വളര്‍ത്തുന്നത് കാലിഫോര്‍ണിയയില്‍ നിയമപരമായി അനുവദനീയമാണ്.
ഈ സാധ്യത ഉപയോഗിച്ചാണ് സിസ്റ്റര്‍ കെയ്റ്റും സിസ്റ്റര്‍ ഡെഴ്‌സിയും കഞ്ചാവ് വളര്‍ത്തുന്നത്. വിളവെടുത്ത കഞ്ചാവ് ഔഷധരൂപത്തിലാക്കിയ ശേഷം ഓണ്‍ലൈന്‍ വഴിയാണ് വില്‍പന നടത്തുന്നത്.
"സഹനം സാധാരണമാണെന്നും അത് ജീവിതത്തിന്റെ ഭാഗമാണെന്ന വിശ്വാസത്തോട് ഞങ്ങള്‍ക്കു യോജിപ്പില്ല. വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം". -സിസ്റ്റര്‍ കെയ്റ്റും സിസ്റ്റര്‍ ഡെഴ്‌സിയും പറയുന്നു.
പുറംവേദന, മൈഗ്രെയിൻ, മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള മരുന്നുകള്‍ അങ്ങനെ ചെറുതും വലുതുമായ വേദനകള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഇവര്‍ വില്‍ക്കുന്നുണ്ട്.
ഓരോ മരുന്നുകുപ്പിയുടെ പുറത്തും പ്രാര്‍ഥനകളുടെ ചെറു കുറിപ്പുകള്‍ ചേര്‍ത്താണ് വില്‍ക്കുന്നത്. ഷോണ്‍ ക്രഫോഡ്, ജോണ്‍ ഡുബോയിസ് എന്നിവര്‍ പകര്‍ത്തിയ സന്യാസിനി സഹോദരിമാരുടെ കഞ്ചാവ് കൃഷിയുടെ ചിത്രങ്ങളിതാ...
ഫോട്ടോ കടപ്പാട്: ഷോണ്‍ ക്രഫോഡ്, ജോണ്‍ ഡുബോയിസ്