മൂന്നുരൂപയ്ക്ക് പ്രകൃതിദത്തമായ സാനിട്ടറി നാപ്കിന്‍


1 min read
Read later
Print
Share

നാപ്കിനുമായി ശാസ്ത്രമേളയിലെത്തിയത് കടമ്പൂര്‍ എച്ച്.എസ്.എസിലെ അധ്യാപികയും വിദ്യാര്‍ഥികളും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ രണ്ടുരൂപയില്‍ താഴെ ചെലവ്

വിലകൂടിയ നാപ്കിനുകളെക്കാളും 35 ശതമാനത്തോളം കൂടുതല്‍ ആഗിരണശേഷി. ഒരാഴ്ചകൊണ്ട് പ്രകൃതിയില്‍ ലയിച്ചുചേരും. അലര്‍ജിയും ത്വഗ്രോഗവും ഉണ്ടാകില്ലെന്ന് വിവിധ ലാബുകളില്‍ പരിശോധന നടത്തിയതിന്റെ സാക്ഷ്യപത്രവും. മൂന്നുരൂപയ്ക്ക് തികച്ചും പ്രകൃതിദത്തമായ സാനിട്ടറി നാപ്കിന്‍.

'സഖി' എന്ന നാപ്കിനുമായി സംസ്ഥാന ശാസ്ത്രമേളയിലെത്തിയത് കണ്ണൂര്‍ കടമ്പൂര്‍ എച്ച്.എസ്.എസിലെ അധ്യാപിക കെ.വി. റോഷിതയും ശിഷ്യകളായ ഫാത്തിമുത്തു നെഹ്‌റയും പി.വി. നയനയുമാണ്.

'സഖി'യെ അവതരിപ്പിച്ച് റോഷിത ഹൈസ്‌കൂള്‍ ടീച്ചര്‍ പ്രോജക്ട് ഇനത്തില്‍ എ ഗ്രേഡ് നേടിയപ്പോള്‍ ഫാത്തിമുത്തു നെഹ്‌റയും നയനയും എച്ച്.എസ്. വിഭാഗം ഇന്നവേറ്റീവ് പ്രോജക്ടില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി.

സഖി നാപ്കിനുമായി അധ്യാപിക കെ.വി. റോഷിതയും
ശിഷ്യകളായ പി.വി. നയനയും ഫാത്തിമുത്തു നെഹ്റയും

അധ്യാപികയും വിദ്യാര്‍ഥികളും ചേര്‍ന്നാണ് നാപ്കിന്‍ വികസിപ്പിച്ചത്. സോയാബീനിന്റെ ചണ്ടി, തുണി, പഞ്ഞി, തേന്‍മെഴുക്, ബട്ടര്‍പേപ്പര്‍, പുല്‍ത്തൈലം എന്നിവയുപയോഗിച്ചാണിത് നിര്‍മിക്കുന്നത്.

ബെംഗളൂരുവിലെ ലാബിലടക്കം പരിശോധന നടത്തി ആരോഗ്യത്തിന് ഹാനികരമല്ലെന്നും 100 ശതമാനം അഴുകിപ്പോകുന്നതാണെന്നും ബി.ഐ.എസ്. മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്നും തെളിയിച്ചു.

ഉത്പന്നത്തിന് കണ്ടുപിടിത്താവകാശം നേടാനുള്ള ശ്രമത്തിലാണ് ടീച്ചറും കുട്ടികളും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ രണ്ടുരൂപയില്‍ താഴെയേ ചെലവുവരൂ എന്നും അവര്‍ പറയുന്നു.

Content Highlights: Low Cost Sanitary Napkin Sakhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram