മൂന്നു ഭര്‍ത്താക്കന്മാരും ജീവിച്ചിരിപ്പില്ല, മടങ്ങി വരാന്‍ അനുവദിക്കണമെന്ന് ഐഎസില്‍ പോയ യുവതി


1 min read
Read later
Print
Share

ഓണ്‍ലൈന്‍ വഴിയായിരുന്നു മുത്താന ഐഎസില്‍ ആകൃഷ്ഠയാകുന്നത്. 24 വയസിനുള്ളില്‍ മൂന്ന് ഐഎസ്‌കാരെ വിവാഹം കഴിച്ചിരുന്നു.

തിരികെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ഒരു അമേരിക്കന്‍ യുവതി കൂടി രംഗത്ത്. ഹുദാ മുത്താന എന്ന 24 കാരിയാണ് തനിക്ക് തിരികെ അമേരിക്കയിലേയ്ക്ക് വരണം എന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ട്രംപ് ഇത് അംഗീകരിച്ചിട്ടില്ല. കോളേജ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പണം വാങ്ങി തുര്‍ക്കിവരെ എത്തുകയായിരുന്നു. അവിടെ നിന്ന് സിറിയയിലേയ്ക്ക് അതിര്‍ത്തി വഴി കടക്കുകയും സിറിയയില്‍ എത്തിയ ശേഷം വീട്ടില്‍ വിളിച്ചു പറയുകയുമായിരുന്നു.

ഓണ്‍ലൈന്‍ വഴിയായിരുന്നു മുത്താന ഐഎസില്‍ ആകൃഷ്ടയാകുന്നത്. 24 വയസിനുള്ളില്‍ മൂന്ന് ഐഎസ്‌കാരെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇപ്പോള്‍ ആരും ജീവിച്ചിരിപ്പില്ല. എല്ലാവരും അക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. അമേരിക്കയില്‍ പ്രവേശിപ്പിച്ചാല്‍ നല്ല പൗരയായി തുടരാം എന്ന് മുത്താന പറഞ്ഞു എങ്കിലും മുത്താനായ്‌ക്കോ മകനോ പൗരത്വം തിരികെ നല്‍കില്ലെന്ന ട്രംപ് പറയുന്നു. ഷമീന എന്ന യുവതി ഇതേ ആവശ്യവുമായി ട്രംപിനെ സമീപിച്ചിരുന്നു എങ്കിലും ട്രംപ് ആവശ്യം അംഗീകരിച്ചിരുന്നില്ല.

Content Highlights: ISIS bride claims she’d be model citizen if she's allowed to return to US: ‘I didn’t hate America’

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram