മൂന്നാഴ്ച ചീകാതെ കെട്ടുപിണഞ്ഞു കിടക്കുന്ന മുടി... ഇതൊരു ഒന്നൊന്നര പണിയാണ്


1 min read
Read later
Print
Share

മൂന്നാഴ്ചയായി ചീകാതെ, കെട്ടുപിണഞ്ഞു കിടക്കുന്ന മുടി ചീകി വൃത്തിയാക്കി കൊണ്ട് നടാഷ സംസാരിക്കുന്നതാണ് സെല്‍ഫി വീഡിയോയിലുള്ളത്

നിരവധി വീഡിയോകളിലൂടെ ഇന്‍സ്റ്റഗ്രാമില്‍ താരമായ ആളാണ് നടാഷ നോയല്‍. മോഡലിങ്ങും യോഗ പരിശീലകയുമൊക്കെയാണെങ്കിലും നടാഷയുടെ പ്രചോദന പ്രസംഗങ്ങൾക്കാണ് ആരാധകര്‍ കൂടുതല്‍ ഉള്ളത്. നടാഷയുടെ ഏറ്റവും പുതിയ വീഡിയോയും ഇതിനോടകം തന്നെ ഇന്‍സ്റ്റ്രഗാമില്‍ തരംഗമായിക്കഴിഞ്ഞു.

മൂന്നാഴ്ചയായി ചീകാതെ, കെട്ടുപിണഞ്ഞു കിടക്കുന്ന മുടി ചീകി വൃത്തിയാക്കിക്കൊണ്ട് നടാഷ സംസാരിക്കുന്നതാണ് സെല്‍ഫി വീഡിയോയിലുള്ളത്. നിസാരമെന്നു കരുതുന്ന മുടിചീകല്‍ പോലും എത്ര ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് നടാഷ കാണിച്ചുതരുന്നു. സ്വന്തം മുടി ചീകാന്‍ ഇത്ര ബുദ്ധിമുട്ടാണോ എന്നു ചോദിക്കുന്നവരോടും നടാഷയ്ക്ക് മറുപടിയുണ്ട്. വിഷാദമോ ഉത്കണ്ഠയോ ഉള്ളവര്‍ക്ക് മുടി ചീകുക, കുളിക്കുക, ഉടുപ്പ് മാറുക തുടങ്ങിയവ പോലും വലിയ ജോലിയാണെന്ന് നടാഷ പറയുന്നു.

നടാഷയുടെ വീഡിയോ കാണാം.

Content Highlights: instagram influencers selfie video on depression by combing her own tangled hair

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram